രാമഭക്തർക്ക് യാത്രയയപ്പ് നൽകി
Mail This Article
×
കൊച്ചി∙ അയോധ്യ ശ്രീരാമക്ഷേത്ര സന്ദർശനത്തിനായി കേരളത്തിൽ നിന്നും പുറപ്പെട്ട ആദ്യ തീവണ്ടി ആസ്ത സ്പെഷ്യൽ ട്രയിനിലെ യാത്രക്കാർക്ക് എറണാകുളം ടൗൺ സ്റ്റേഷനിൽ ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു വിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ബിജെപി സംസ്ഥാന സമിതിയംഗം പത്മജ എസ്. മേനോൻ, ജില്ലാ കമ്മിറ്റിയംഗം കെ.വിശ്വനാഥൻ, മഹിളാ മോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് റാണി ഷൈൻ, ജില്ലാ സെക്രട്ടറി പ്രീപ്തി രാജ്, കർഷക മോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് വേണുഗോപാൽ, ബിജെപി നോർത്ത് മണ്ഡലം പ്രസിഡണ്ട് അഡ്വ. സ്വരാജ്, ജന. സെക്രട്ടറി ലാലൻ കുമ്പനാഴി, സൗത്ത് മണ്ഡലം കൺവീനർ ശശികുമാരമേനോൻ. ശങ്കർ സ്വാമി തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.