ADVERTISEMENT

കളമശേരി ∙ ചി‍ൽഡ്രൻസ് സയൻസ് പാർക്കിനു സമീപത്തെ ശുദ്ധജല തടാകം മാലിന്യമൊഴുക്കി നശിപ്പിച്ച സംഭവത്തിൽ കിൻഫ്ര ഹൈടെക് പാർക്കിലെ 34 വ്യവസായ യൂണിറ്റുകൾക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു നഗരസഭാ സെക്രട്ടറി പൊലീസിൽ പരാതി നൽകി.  മാലിന്യം നിറഞ്ഞ തടാകം 3 ആഴ്ചയായി ഉപയോഗപ്പെടുത്താനായിട്ടില്ല.

800 മീറ്ററോളം തോടു നിർമിച്ചാണു കിൻഫ്ര ഹൈടെക് പാർക്കിൽ ഗോൾഡ് സൂക് പാട്ടത്തിനെടുത്തിട്ടുള്ള ഭൂമിയിൽ പ്രവർത്തിക്കുന്ന വ്യവസായ യൂണിറ്റുകൾ രാസമാലിന്യവും ശുചിമുറി മാലിന്യവും 3 ഏക്കറോളം വരുന്ന തടാകത്തിലേക്ക് ഒഴുക്കിയത്. ജനുവരി 25നാണ് മാലിന്യം ഒഴുക്കിയത് ശ്രദ്ധയിൽപെട്ടത്. നഗരസഭ നടത്തിയ സംയുക്ത പരിശോധനയുടെ അടിസ്ഥാനത്തിൽ നൽകിയ നോട്ടിസിനു സ്ഥാപനങ്ങൾ മറുപടി നൽകിയില്ല.മാലിന്യം ഒഴുക്കിയതിനാൽ പൊതുജനങ്ങളുടെ ആരോഗ്യത്തെയും പരിസ്ഥിതി–ആവാസ വ്യവസ്ഥയെയും പ്രതികൂലമായി ബാധിച്ചതായി നഗരസഭ ചൂണ്ടിക്കാട്ടി.

ജലസേചന സംരക്ഷണ നിയമം, ജലമലിനീകരണ നിയമം, ദ്രവമാലിന്യ സംസ്കരണ സംവിധാനം ഒരുക്കാതെയുള്ള നിർമാണം, ജലസ്രോതസ് മലിനപ്പെടുത്തിയതിൽ നഷ്ടപരിഹാരം, പരിസ്ഥിതി സംരക്ഷണ നിയമം, ഖരമാലിന്യ പരിപാലന ചട്ടം, മുനിസിപ്പൽ നിയമം എന്നിവ പ്രകാരം കിൻഫ്ര പാർക്കിലെ സ്ഥാപനങ്ങൾ നടത്തിയതു ശിക്ഷാർഹമായ കുറ്റങ്ങളാണെന്നും ഇവർക്കെതിരെ പ്രോസിക്യൂഷൻ ന‌ടപടികൾ സ്വീകരിക്കണമെന്നുമാണു നഗരസഭ പൊലീസിനു നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com