ADVERTISEMENT

കൊച്ചി ∙ വനിതാ യാത്രക്കാരുടെ തിരക്കു കണക്കിലെടുത്തു പകൽ സർവീസ് നടത്തുന്ന ട്രെയിനുകളിൽ രണ്ടു വനിത കോച്ചുകൾ ഏർപ്പെടുത്തണമെന്നു ജെബി മേത്തർ എംപി. ആലുവ റെയിൽവേ സ്റ്റേഷനിലെ വൻതിരക്ക് ഒഴിവാക്കാൻ നിലവിലെ കവാടത്തിനു പുറമേ പടിഞ്ഞാറേ കവാടം കൂടി നിർമിക്കാൻ ജനപ്രതിനിധികളും റെയിൽവേ അധികൃതരും സംയുക്ത പരിശോധന നടത്തണം. റെയിൽവേയ്ക്ക് ഇവിടെ ആവശ്യത്തിനു സ്ഥലമുണ്ട്. മറ്റു ഭൗതിക സൗകര്യങ്ങൾ ആലുവ നഗരസഭ ഒരുക്കും.

ശബരി റെയിൽപാത സംബന്ധിച്ചു റെയിൽവേയും സംസ്ഥാന സർക്കാരും ചർച്ച നടത്തി എത്രയും വേഗം ജോലി വീണ്ടും തുടങ്ങണം. സംസ്ഥാന സർക്കാരും റെയിൽവേയും പരസ്പരം കുറ്റപ്പെടുത്തി നിർമാണം അനിശ്ചിതമായി നീട്ടുകയാണ്. ജനശതാബ്ദി ട്രെയിനിന് ആലുവയിൽ സ്റ്റോപ് അനുവദിക്കണം. ദക്ഷിണ റെയിൽവേ മാനേജർ ആർ.എൻ.സിങ്ങിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തു നടന്ന യോഗത്തിലാണ് ആവശ്യങ്ങൾ ഉന്നയിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com