ADVERTISEMENT

കൊച്ചി ∙‘മറുനാട്ടിൽ കേരളീയർ  ഏറെയുള്ളതുകൊണ്ടാകാം എന്റെ ഗാനങ്ങൾക്ക് എൺപതുകളുടെ മധ്യം മുതൽ ഇവിടെ വലിയ സ്വീകാര്യത ഉണ്ട്. 1987 ൽ കൊച്ചിയിൽ എന്റെ ആൽബം റിലീസ് ചെയ്യാൻ വന്നപ്പോൾ വൻ ജനക്കൂട്ടമുണ്ടായിരുന്നു.’– കുമ്പളത്തെ കായൽക്കാറ്റിന്റെ സായാഹ്നക്കുളിരണിഞ്ഞ് പങ്കജ്  ഉധാസ് കൊച്ചിയിലെ ഗസൽപ്രേമികളായ തന്റെ ആരാധകരെക്കുറിച്ചു സ്നേഹത്തോടെ സംസാരിച്ചത് 2010 ലാണ്. പിറ്റേന്ന് തൃപ്പൂണിത്തുറ ജെടി പാക്കിൽ പരിപാടി അവതരിപ്പിക്കാനെത്തിയതായിരുന്നു ഗസൽ മാന്ത്രികൻ.വിഷാദരാഗമായി പങ്കജ് ഉധാസും കടന്നുപോകുമ്പോൾ ഓർമകളും ഈറനണിയുന്നു.

‘സിനിമാ നിർമാണം തന്നെ വലിയ മാറ്റത്തിനു വിധേയമാകുന്ന കാലഘട്ടത്തിൽ നായകൻ ചുണ്ടനക്കുകയും ഗായകൻ പാടുകയും ചെയ്യുന്ന പുതിയ രീതി  തന്നെ നിന്നുപോകും. പഴയകാല ഹിന്ദി സിനിമകളിൽ ഗായകന്റേയും നായകന്റേയും ശബ്‌ദം ചേർന്നു പോകുമായിരുന്നു. രാജേഷ ്‌ഖന്നയ്‌ക്കു വേണ്ടി കിഷോർകുമാർ മാത്രം പാടിയിരുന്ന കാലമുണ്ടായിരുന്നു. ഷമ്മി കപൂറാണെങ്കിൽ പാടാൻ മുഹമ്മദ് റഫി എന്നതായിരുന്നു സ്‌ഥിതി. 

‘മേരി സപ്‌നോം കീ റാണി’ എന്ന പാട്ട് രാജേഷ് ഖന്ന പാടുമ്പോൾ എല്ലാം മറന്ന് അതിൽ ലയിക്കുകയാണു ജനം. ഇപ്പോഴത്തെ യുവനടൻമാർക്കും ഗായകർക്കും അത്തരമൊരു കോമ്പിനേഷനില്ല. ചുണ്ടനക്കി അഭിനയിക്കാൻ നടൻമാർ വിസമ്മതിക്കുന്ന കാലം വരും ’’– പങ്കജ് ഉധാസ് അന്നു പറഞ്ഞത് മലയാളത്തിൽ അതേപോലെ സംഭവിച്ചിരിക്കുന്നു.പാട്ടിനൊപ്പം ചുണ്ടനക്കാൻ മലയാളത്തിലെ പല നായകൻമാർക്കും വിമുഖതയാണ്.അത് തികഞ്ഞ കൃത്രിമത്വമാണെന്ന് അവർ വാദിക്കുന്നു.

നാമിലെ ‘ചിട്ടി ആയിഹേ ...’ എന്ന ഒരൊറ്റ പാട്ടുകൊണ്ട് ഇന്ത്യയുടെ  സംഗീത ഹൃദയത്തിൽ കയ്യൊപ്പു പതിപ്പിച്ചെങ്കിലും സിനിമയിലെ അവസരങ്ങളുടെ പിറകേ പോകാൻ താൻ തയാറാകാതിരുന്നതു ഗസലിനോടുള്ള സ്‌നേഹംകൊണ്ടാണെന്ന് പങ്കജ് ഉറക്കെ പറഞ്ഞിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com