ആദ്യമായി കലോത്സവത്തിൽ ഉൾപ്പെടുത്തിയ പരിചമുട്ട് കളിയിൽ കപ്പടിച്ച് ആലുവ യുസി കോളജ്
Mail This Article
കോട്ടയം ∙ എംജി സർവകലാശാല കലോത്സവത്തിൽ പരിചമുട്ട് കളിയുടെ അരങ്ങേറ്റത്തിൽ കപ്പടിച്ച് ആലുവ യുസി കോളജ്. കലോത്സവത്തിൽ ആദ്യമായി ഉൾപ്പെടുത്തിയതിനാൽ 3 ടീമുകൾ മാത്രമാണു മത്സരിക്കാൻ ഉണ്ടായിരുന്നത്. യുസിയുടെ ജോഷ്വ കെ. ജോൺ, അശ്വിൻ ബിജു, അതുൽ ഷാജി, ആർ. ആദിത്യൻ, എം. അഖിൽ കൃഷ്ണൻ, അശ്വൽ അശോകൻ, കെ. അനന്ദകൃഷ്ണ, ഇ.വി. ഹരികൃഷ്ണൻ എന്നിവർ അടങ്ങുന്ന ടീം ഒന്നാം സ്ഥാനം നേടി.
കലോത്സവ വേദികളിൽ പരിചമുട്ട് കളിയിൽ നിറ സാന്നിധ്യമായ മണർകാട് കുഞ്ഞപ്പനാശാന്റെ നേതൃത്വത്തിലായിരുന്നു ഇവരുടെ പരിശീലനം. അറുപതുകാരനായ കുഞ്ഞപ്പനാശാൻ 48 വർഷമായി പരിശീലന രംഗത്തുണ്ട്. എംജി കലോത്സവത്തിനായി ഒരു മാസം മുൻപാണു കുഞ്ഞപ്പനാശാന്റെ നേതൃത്വത്തിൽ പരിശീലനം ആരംഭിച്ചത്. രാജകുമാരി എൻഎസ്എസ് കോളജ്, മാറമ്പള്ളി എംഇഎസ് കോളജ് എന്നീ ടീമുകൾ യഥാക്രമം രണ്ടും മൂന്നൂം സ്ഥാനം നേടി. 3 ടീമുകളും മികച്ച നിലവാരം പുലർത്തിയതായി വിധികർത്താക്കൾ പറഞ്ഞു.