ADVERTISEMENT

ആലുവ∙ ശിവരാത്രിയോട് അനുബന്ധിച്ച് ഇന്നു  4 മുതൽ നാളെ പകൽ 2 വരെ ആലുവ നഗരത്തിലും പരിസരത്തും ഗതാഗത നിയന്ത്രണവും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തി.
∙ മണപ്പുറത്തേക്കു വരുന്ന കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും സെമിനാരിപ്പടിയിൽ നിന്നു      ജിസിഡിഎ റോഡ് വഴി ആയുർവേദ ആശുപത്രിക്കു മുന്നിലൂടെ മണപ്പുറത്തേക്കു പോകണം.
∙ മണപ്പുറത്ത് കെഎസ്ആർടിസി ബസുകൾക്കും സ്വകാര്യ വാഹനങ്ങൾക്കും പാർക്ക് ചെയ്യുന്നതിനു വെവ്വേറെ ഗ്രൗണ്ടുകൾ ഒരുക്കിയിട്ടുണ്ട്. 

∙ മണപ്പുറം ഭാഗത്തു നിന്നുള്ള കെഎസ്ആർടിസി ബസുകളും സ്വകാര്യ വാഹനങ്ങളും ഓൾഡ് ദേശം റോഡ് വഴി പറവൂർ കവലയിൽ എത്തി പോകണം. 
∙ തോട്ടയ്ക്കാട്ടുക്കര ജംക്‌ഷനിൽ നിന്നു മണപ്പുറത്തേക്കു വാഹന ഗതാഗതം അനുവദിക്കില്ല.
∙ വരാപ്പുഴ, എടയാർ ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ തോട്ടയ്ക്കാട്ടുക്കര കവലയിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞു യാത്രക്കാരെ ഇറക്കിയതിനു ശേഷം പറവൂർ കവല, യുസി കോളജ്, കടുങ്ങല്ലൂർ വഴി തിരിച്ചു പോകണം.

∙ അങ്കമാലി ഭാഗത്തു നിന്നു വരുന്ന സ്വകാര്യ ബസുകൾ പറവൂർ കവലയിൽ ആളെ ഇറക്കി യു ടേൺ എടുത്തു മടങ്ങണം.
∙ എറണാകുളം ഭാഗത്തു നിന്നു ദേശീയ പാതയിലൂടെ ആലുവയിലേക്കു വരുന്ന സ്വകാര്യ ബസുകൾ പുളിഞ്ചോട് നിന്നു വലത്തോട്ടു തിരിഞ്ഞു കാരോത്തുകുഴി വഴി മുനിസിപ്പൽ സ്റ്റാൻഡിൽ എത്തി ആളെയിറക്കി തിരികെ ബാങ്ക് ജംക്‌ഷൻ,      ബൈപാസ് വഴി എറണാകുളം ഭാഗത്തേക്കു മടങ്ങണം.
∙ പെരുമ്പാവൂർ ഭാഗത്തു നിന്നു വരുന്ന കെഎസ്ആർടിസി ബസുകൾ പമ്പ് കവല വഴി മഹാത്മാഗാന്ധി ടൗൺ ഹാളിനു മുന്നിലെ താൽക്കാലിക സ്റ്റാൻഡിൽ എത്തി, അവിടെ നിന്നു തിരിച്ചു സർവീസ് നടത്തണം.

∙ പെരുമ്പാവൂർ ഭാഗത്തു നിന്നു വരുന്ന സ്വകാര്യ ബസുകൾ പവർ ഹൗസ് കവലയിൽ നിന്നു താഴേക്കിറങ്ങി ജില്ലാ ആശുപത്രി, കാരോത്തുകുഴി വഴി സ്റ്റാൻഡിൽ പ്രവേശിക്കണം. അവിടെ നിന്നു തിരികെ ബാങ്ക് കവല, ബൈപാസ്, മെട്രോ    സർവീസ് റോഡ് വഴി പുളിഞ്ചോടിൽ എത്തി കാരോത്തുകുഴി, ജില്ലാ ആശുപത്രി, റെയിൽവേ സ്റ്റേഷൻ, പമ്പ് കവല വഴി തിരിച്ചു പോകണം.  
∙ രാത്രി 8നു ശേഷം പാലസ് റോഡിൽ ബാങ്ക് കവല മുതൽ മഹാത്മാഗാന്ധി ടൗൺ ഹാൾ വരെ ഒരു തരത്തിലുള്ള വാഹന ഗതാഗതവും അനുവദിക്കില്ല.
∙ രാത്രി 8 മുതൽ ദേശീയപാതയിൽ നിന്ന് ആലുവ ടൗൺ വഴി പോകേണ്ട വാഹനങ്ങൾ പുളിഞ്ചോട് ജംക്‌ഷനിൽ എത്തി കാരോത്തുകുഴി, ജില്ലാ ആശുപത്രി വഴി പോകണം. പെരുമ്പാവൂർ ഭാഗത്തു നിന്നു ടൗൺ വഴി ദേശീയപാതയിലേക്ക് പോകേണ്ട വാഹനങ്ങൾ മാതാ മാധുര്യ ജംക്‌ഷൻ, സീനത്ത്, പവർ ഹൗസ്, ജില്ലാ ആശുപത്രി, കാരോത്തുകുഴി വഴി പോകണം.

∙ ദേശീയപാതയിലും സമീപ പ്രദേശങ്ങളിലെ റോഡുകളിലും വാഹന പാർക്കിങ് അനുവദിക്കില്ല.
∙ ആലുവ പാലസിനു സമീപം കൊട്ടാരക്കടവിൽ നിന്നു മണപ്പുറത്തേക്കു നടപ്പാലത്തിലൂടെയാണ് പോകേണ്ടത്. കടത്തു വഞ്ചി ഉപയോഗിക്കരുത്. 
∙ രാത്രി 10 മുതൽ രാവിലെ 10 വരെ തൃശൂർ ഭാഗത്തു നിന്നു വരുന്ന ഹെവി വാഹനങ്ങൾ അങ്കമാലിയിൽ തിരിഞ്ഞ് എംസി റോഡിലൂടെ പോകണം. എറണാകുളത്തു നിന്നു വരുന്ന ഹെവി വാഹനങ്ങൾ കളമശേരിയിൽ നിന്നു കണ്ടെയ്നർ റോഡ് വഴി പറവൂരിൽ എത്തി മാഞ്ഞാലി റോഡിൽ കടന്ന് അത്താണി ജംക്‌ഷൻ വഴി തൃശൂർ ഭാഗത്തേക്കു പോകണം.
∙ ദേശീയപാതയുടെ ഇരുവശത്തും വാഹന പാർക്കിങ് നിരോധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com