തൃപ്പൂണിത്തുറ സ്ഫോടനം: വീടുകളുടെ പണികൾ കരയോഗം ഏറ്റെടുത്തു
Mail This Article
തൃപ്പൂണിത്തുറ ∙ ചൂരക്കാട് ഉണ്ടായ സ്ഫോടനത്തിൽ നാശനഷ്ടം സംഭവിച്ച വീടുകളുടെ പണികൾ ഏറ്റെടുത്തതായി വടക്കുപുറം നായർ കരയോഗം. സ്ഫോടനത്തിൽ കേടുപാട് പറ്റിയ 60 ലേറെ വീടുകളുടെ പണികൾ പൂർണമായും കഴിഞ്ഞു. കാര്യമായി കേടുപാടുകൾ പറ്റിയ 4 വീടുകളുൾപ്പെടെ 25 ലേറെ വീടുകളുടെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്. കരയോഗം ഭാരവാഹികളാണു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
നിലവിൽ പ്രസിഡന്റ് ഉൾപ്പെടെയുള്ള പ്രധാന കരയോഗത്തിലെ ഭാരവാഹികൾ റിമാൻഡിൽ ആയതിനാൽ പണം എടുക്കാൻ വേണ്ടി ചെക്കുകൾ ഒപ്പിടാൻ ബുദ്ധിമുട്ടുന്നുണ്ട്. ഇവർ പുറത്തിറങ്ങിയ ശേഷം മാത്രമാണ് കരയോഗത്തിന്റെ പണം എടുത്തു കൂടുതൽ വീടുകളുടെ പണികൾ നടത്താൻ കഴിയൂ. പുതിയകാവ് ക്ഷേത്ര ദേവസ്വം ഭാരവാഹികളായ തെക്കുപുറം, വടക്കുപുറം കരയോഗ അംഗങ്ങൾ ജയിലിൽ ആയതിനാൽ ക്ഷേത്ര ഭരണവും ഇപ്പോൾ പ്രതിസന്ധിയിലാണെന്നു കരയോഗം അംഗങ്ങൾ പറഞ്ഞു.