ADVERTISEMENT

കളമശേരി ∙ ഒന്നാം ക്ലാസിൽ പഠിപ്പിക്കുന്നതിനിടയിൽ ക്ലാസ്മുറിയിൽ അധ്യാപകർ തമ്മിൽ തർക്കവും അസഭ്യവർഷവും പോർവിളിയും. നഗരസഭയിലെ ഒരു എയ്ഡഡ് സ്കൂളിൽ ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്കാണ് സംഭവം. അധ്യാപിക ക്ലാസ് എടുക്കുന്നതിനിടയിൽ മറ്റൊരധ്യാപിക അതിക്രമിച്ചുകയറി അസഭ്യവർഷവും പോർവിളിയും നടത്തുകയായിരുന്നു.

ഈ അധ്യാപികയ്ക്കെതിരെ പോർവിളിക്കിരയായ അധ്യാപിക മാനേജ്മെന്റിനു പരാതി നൽകി.  കടുത്ത മാനസിക സംഘർഷത്തിലായ ഈ അധ്യാപിക വൈകിട്ട് ആശുപത്രിയിൽ ചികിത്സ തേടി. ഇതേ സ്കൂളിൽ മുൻപും അധ്യാപകർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടും മാനേജ്മെന്റ് സഹകരിക്കുന്നില്ലെന്നും വിദ്യാഭ്യാസ ഉപജില്ല ഓഫിസർ പറഞ്ഞു. ജില്ലാ വിദ്യാഭ്യാസ ഓഫിസർക്കും ബന്ധപ്പെട്ടവർ പരാതി നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com