മണ്ഡലങ്ങളിൽ യുഡിഎഫ് കൺവൻഷൻ
Mail This Article
പെരുമ്പാവൂർ ∙ ചാലക്കുടി പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ബെന്നി ബഹനാന്റെ വാഴക്കുളം നോർത്ത് മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് മണ്ഡലം ചെയർമാൻ ഷെമീർ തുകലിൽ അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ, കെപിസിസി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ, മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം എൻ.വി.സി അഹമ്മദ്,അൻവർ സാദത്ത് എംഎൽഎ,കെപിസിസി ജനറൽ സെക്രട്ടറി അബ്ദുൽ മുത്തലിബ്,കെപിസിസി സെക്രട്ടറി ഐ.കെ.രാജു,ടി.എം.സക്കീർ ഹുസൈൻ,സി.പി.ജോയ്,ടി.എച്ച്.അബ്ദുൽ ജബ്ബാർ,കെ.വി.എൽദോ,സനിത റഹീം,അഷറഫ് തേനൂർ,കെ.കെ.ഷാജഹാൻ,ഷാജിത നൗഷാദ്,കെ.എം.അബ്ദുൽഅസീസ് എന്നിവർ പ്രസംഗിച്ചു.
പെരുമ്പാവൂർ ∙ യുഡിഎഫ് പെരുമ്പാവൂർ മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ എൽദോസ് കുന്നപ്പള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.കെ. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.മുൻ കെപി സിസി സെക്രട്ടറി ടി.എം.സക്കീർ ഹുസൈൻ ,നഗരസഭാധ്യക്ഷൻ ബിജു ജോൺ ജേക്കബ് സുബൈർ ഓണമ്പിള്ളി, ജോർജ് കിഴക്കമശേരി, വി.ബി.മോഹനൻ, ഇ.യു.കാദർപിള്ള, മത്തായി മണ്ണപ്പിള്ളി, സണ്ണി പാത്തിക്കൽ, എസ്.ഷറഫ് പി.കെ.മുഹമ്മദ് കുഞ്ഞ്, മൊയ്തീൻ കുന്നത്താൻ എന്നിവർ പ്രസംഗിച്ചു.