ADVERTISEMENT

ഐഎസ്എൽ: ഇന്ന് ഗതാഗത നിയന്ത്രണം; കൊച്ചി ∙ കലൂർ ജവാഹർലാൽ നെഹ്റു രാജ്യാന്തര ഫുട്ബോൾ സ്റ്റേഡിയത്തിൽ ഐഎസ്എൽ ഫുട്ബോൾ മത്സരം നടക്കുന്നതിനാൽ നഗരത്തിൽ ഇന്നു ഗതാഗത നിയന്ത്രണമേർപ്പെടുത്തും. കാണികളുമായി വരുന്ന ഹെവി വാഹനങ്ങളെ നഗരത്തിലേക്കു പ്രവേശിപ്പിക്കില്ല.
∙ മത്സരം കാണാനായി പശ്ചിമകൊച്ചി, വൈപ്പിൻ ഭാഗങ്ങളിൽ നിന്നു വരുന്ന വാഹനങ്ങൾ ചാത്യാത്ത് റോഡരികിൽ പാർക്ക് ചെയ്യണം.
∙ പറവൂർ, തൃശൂർ, മലപ്പുറം എന്നിവിടങ്ങളിൽ നിന്നു വരുന്ന വാഹനങ്ങൾ, ആലുവ ഭാഗത്തും കണ്ടെയ്നർ റോഡരികിലും പാർക്ക് ചെയ്യണം.
∙ ഇടുക്കി, കോട്ടയം, പെരുമ്പാവൂർ തുടങ്ങി കിഴക്കൻ മേഖലകളിൽ നിന്നു വരുന്ന വാഹനങ്ങൾ തൃപ്പൂണിത്തുറ, കാക്കനാട് തുടങ്ങിയ ഭാഗങ്ങളിൽ പാർക്ക് ചെയ്യണം.
∙ ആലപ്പുഴ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ കുണ്ടന്നൂർ, വൈറ്റില മേഖലകളിൽ പാർക്ക് ചെയ്യണം.
∙ വൈകിട്ട് 5നു ശേഷം എറണാകുളം ഭാഗത്തു നിന്ന് ഇടപ്പള്ളി, ചേരാനല്ലൂർ, ആലുവ, കാക്കനാട് ഭാഗങ്ങളിലേക്കു പോകേണ്ട വാഹനങ്ങൾ കലൂർ ജംക്‌ഷനിൽ ഇടത്തോട്ടു തിരിഞ്ഞു പൊറ്റക്കുഴി– മാമംഗലം റോഡ്, ബിടിഎസ് റോഡ്, എളമക്കര റോഡ് എന്നിവ വഴി ഇടപ്പള്ളിയിലെത്തി യാത്ര ചെയ്യണം.
∙ വൈകിട്ട് 5നു ശേഷം ചേരാനല്ലൂർ, ഇടപ്പള്ളി, ആലുവ, കാക്കനാട്, പാലാരിവട്ടം ഭാഗത്തു നിന്ന് എറണാകുളം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ വൈറ്റില ജംക്‌ഷൻ, എസ്എ റോഡ് വഴി യാത്ര ചെയ്യണം.

എൽബിഎസ് സെന്ററിൽ കംപ്യൂട്ടർ കോഴ്സ്
കളമശേരി ∙ എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ കളമശേരി, കോതമംഗലം കേന്ദ്രങ്ങളിൽ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (സോഫ്റ്റ്‌വെയർ ), ഡിപ്ലോമ ഇൻ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് കോഴ്സുകളുടെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.lbscentre.kerala.gov.in . 70253 10574.

ചെസ് പരിശീലന ക്യാംപ് ഇന്ന് മുതൽ
അങ്കമാലി∙ കൾചറൽ സൊസൈറ്റി ഓഫ് അങ്കമാലിയും പോൺസ് ചെസ് അക്കാദമിയും സംയുക്തമായി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ശാസ്ത്രീയ ചെസ് പരിശീലന ക്യാംപ് ഇന്ന് മുതൽ 30 വരെ സിഎസ്എ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9 മുതൽ 11 വരെയാണു പരിശീലനം. 9747654737

കംപ്യൂട്ടർ കോഴ്സ്
കോതമംഗലം∙ എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി കീരംപാറ കേന്ദ്രത്തിൽ ഏഴാംക്ലാസ് മുതൽ മുതൽ ബിരുദം വരെയുള്ളവർക്ക് ഏപ്രിൽ 8നു തുടങ്ങുന്ന സി, സി++, പൈത്തൺ, എക്സൽ, ടാലി കംപ്യൂട്ടർ കോഴ്സുകൾക്ക് ഓൺലൈനായി അപേക്ഷിക്കാം. http://lbscentre.kerala.gov.in/services/courses, 94963 00172.

കൗൺസിലർ ഒഴിവ്
പെരുമ്പാവൂർ ∙ മാറമ്പിള്ളി എംഇഎസ് കോളജിൽ കൗൺസിലറുടെ ഒഴിവുണ്ട്.  എംഎസ്‌സി  സൈക്കോളജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. www.mesmarampally.org എന്ന വെബ്സൈറ്റിൽ  ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി 12.

ഗതാഗതം നിയന്ത്രിക്കും
മട്ടാഞ്ചേരി∙ പി.ടി.ജേക്കബ് റോഡിൽ പപ്പങ്ങാമുക്കിൽ കലുങ്ക് നിർമാണം നടത്തുന്നതിനാൽ ഗതാഗതം ഇന്ന് മുതൽ  ഭാഗികമായി നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു.

ലാബ് അസിസ്റ്റന്റ് ഒഴിവ്
കൊച്ചി ∙ തമ്മനം നളന്ദ പബ്ലിക് സ്കൂളിൽ ലാബ് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. 12 ന് മുൻപ് അപേക്ഷിക്കണം. 9074537976.

ശാസ്ത്രീയ സംഗീത മത്സരം 7 ന് 
കൊച്ചി∙ ശിവരാമൻ നായർ മെമ്മോറിയൽ സൊസൈറ്റി സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി 7ന് ശാസ്ത്രീയ സംഗീത മത്സരം നടത്തും. രാവിലെ 9ന് പള്ളിമുക്കിലെ സംഗീത കലാലയത്തിലാണു മത്സരം. 9895773196.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com