ADVERTISEMENT

കൊച്ചി∙ കാലടി ആദിശങ്കര എൻജിനീയറിങ് കോളജിലെ വിദ്യാർഥികളുടെ ജീവൻ രക്ഷയ്ക്കുള്ള ആശയത്തിന് പേറ്റന്റ്. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് വിദ്യാർഥികളായ അശ്വിൻ ബാബു, അജയ്ഗോപാൽ ജയപ്രകാശ്, സിറിൽ വർഗീസ്, എം.ബി.വിഷ്ണു, സി.ജെ.ഗ്ലാഡ്‌സൺ, ആഗിൻ ജോസഫ് എന്നിവരുടെ ആശയത്തിനാണ് പേറ്റന്റ് ലഭിച്ചത്. അവസാന വർഷ പ്രോജക്ടിന്റെ ഭാഗമായുള്ള ‘രക്ഷക്’ എന്ന ആശയത്തിനാണ് അംഗീകാരം.

2021ൽ ആണ് പേറ്റന്റിനായി സമർപ്പിച്ചിരുന്നത്. ആംബുലൻസ്, ഫയർ എൻജിൻ പോലുള്ള അടിയന്തര വാഹനങ്ങൾ ട്രാഫിക് ബ്ലോക്കുകൾ പൂർണമായും ഒഴിവാക്കി ലക്ഷ്യസ്ഥാനത്ത് അതിവേഗം എത്തുന്നതിനു സഹായിക്കുന്ന വിധത്തിൽ ട്രാഫിക് സിഗ്നലുകൾ നവീകരിക്കുന്നതിനുള്ള ആശയമാണ് ‘രക്ഷക്’ മുന്നോട്ടു വയ്ക്കുന്നത്. ഇലക്ട്രിക്കൽ ഡിപ്പാർട്‌മെന്റിലെ പ്രഫസർമാരായ എസ്.രാജലക്ഷ്മി, എസ്.ഗോമതി എന്നിവരുടെ മേൽനോട്ടത്തിലാണ് വിദ്യാർഥികൾ ആശയം സമർപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com