ADVERTISEMENT

തൃപ്പൂണിത്തുറ ∙ വിഷു വിപണിയിൽ മുഴുകി നഗരം. സ്റ്റാച്യു ജംക്‌ഷൻ മുതൽ ശ്രീപൂർണത്രയീശ ക്ഷേത്രം വരെ റോഡിന് ഇരുവശവും ചക്കയും പൈനാപ്പിളും മാങ്ങയും നാനാ വർണത്തിലുള്ള പൂക്കളും വിൽപനയ്ക്കെത്തി. ചെറുപ്പക്കാരുടെ ചെറു സംഘങ്ങളാണ് കൊന്നപ്പൂക്കളുമായി എത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ വേനൽമഴ പൂക്കളുടെ കുറവ് ഉണ്ടാക്കിയത് ഇന്നലെ വിപണിയിൽ കാണാനായി. പരമാവധി പൂക്കൾ ശേഖരിച്ച് ഇന്നലത്തെ ഒരു ദിവസത്തെ കച്ചവടമാക്കി മാറ്റാനാണ് കച്ചവടക്കാർ ശ്രമിച്ചത്. 50 രൂപയായിരുന്നു ഒരു പിടി കൊന്ന പൂവിന്. വളരെ വേഗത്തിലാണ് കൊന്നപ്പൂക്കൾ ഇന്നലെ വിറ്റു പോയത്. 

പല സ്ഥലത്തും നിരത്തി വച്ചിരിക്കുന്ന ശ്രീകൃഷ്ണ ശിൽപങ്ങളാണ് ഏറെ ആകർഷകമായത്.  ഇന്ന് പുലർച്ചെ ശ്രീപൂർണത്രയീശ ക്ഷേത്ര നട തുറക്കുന്നതോടെ കണികാണാൻ ക്ഷേത്രത്തിലും വലിയ തിരക്കായിരിക്കും. ഇത്തവണയും ചൈനീസ് പടക്കങ്ങളാണ് വിഷുവിന്റെ താരം. 

ക്ഷേത്രങ്ങൾ ഒരുങ്ങി
തൃപ്പൂണിത്തുറ ∙ വിഷു ആഘോഷങ്ങൾക്കു ക്ഷേത്രങ്ങൾ ഒരുങ്ങി. പതിവിലും കൂടുതൽ ആളുകൾ എത്തുമെന്നതിനാൽ വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്രങ്ങളിൽ ഒരുക്കിയിരിക്കുന്നത്. ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ പുലർച്ചെ 2.30നു നട തുറക്കും. 2.45 മുതൽ 3.30 വരെ വിഷുക്കണി ദർശനം ഉണ്ടാകും. ശേഷം നട അടയ്ക്കും തുടർന്നു 4 മുതൽ വീണ്ടും നട തുറക്കുമെന്നു ദേവസ്വം ഭാരവാഹികൾ പറഞ്ഞു. 

പൂണിത്തുറ കൊട്ടാരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പുലർച്ചെ 5നു നട തുറക്കും. തുടർന്നു വിഷുക്കണി ദർശനം. എരൂർ മുതുകുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം 2.30ന് ആരംഭിക്കും. കണ്ണൻകുളങ്ങര കണ്ണൻതൃക്കോവിൽ ക്ഷേത്രത്തിൽ പുലർച്ചെ 5നാണ് നട തുറക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com