ADVERTISEMENT

കൊച്ചി ∙ നഗരത്തിലെ വെള്ളക്കെട്ട് നിവാരണം ലക്ഷ്യമിട്ടു കോർപറേഷന് 3 അത്യാധുനിക യന്ത്രങ്ങൾ കൂടി ലഭ്യമാക്കുന്നു. സ്മാർട് സിറ്റി പദ്ധതിയുടെ ഭാഗമായി കൊച്ചിൻ സ്മാർട് മിഷൻ ലിമിറ്റഡിന്റെ (സിഎസ്എംഎൽ) ഫണ്ടിൽ നിന്ന് മൊത്തം 34 കോടി രൂപ ചെലവഴിച്ചാണ് യന്ത്രങ്ങൾ വാങ്ങുന്നത്. യന്ത്രങ്ങൾ വാങ്ങാനുള്ള നടപടിക്രമങ്ങൾ നേരത്തേ തന്നെ പൂർത്തിയാക്കിയതായി മേയർ‌ എം. അനിൽകുമാർ പറഞ്ഞു.

5 വർഷക്കാലത്തെ അറ്റകുറ്റപ്പണി, പരിപാലന ചെലവ് ഉൾപ്പെടെയാണ് ഈ യന്ത്രങ്ങൾ വാങ്ങുക. നേരത്തേ സ്ലാബ് തുറക്കാതെ തന്നെ കാനകളിലെ ചെളി വലിച്ചെടുത്തു വൃത്തിയാക്കാൻ കഴിയുന്ന സക്‌ഷൻ കം ജെറ്റിങ് മെഷീൻ സിഎസ്എംഎൽ ഫണ്ട് ഉപയോഗിച്ചു കോർപറേഷനു ലഭ്യമാക്കിയിരുന്നു. ഇതു വിജയമെന്നു കണ്ടതിനെ തുടർന്നാണു വെള്ളക്കെട്ടു നിവാരണത്തിനും തോടുകൾ വൃത്തിയാക്കുന്നതിനും കൂടുതൽ യന്ത്രങ്ങൾ പ്രയോജനപ്പെടുത്താനുള്ള നീക്കം.

സക്‌ഷൻ കം ജെറ്റിങ് മെഷീൻ
സക്‌ഷൻ കം ജെറ്റിങ് മെഷീൻ

മിനി സക്‌ഷൻ കം ജെറ്റിങ് മെഷീൻ
നിലവിലുള്ള സക്‌ഷൻ കം ജെറ്റിങ് മെഷീൻ വലിയ റോഡുകളിൽ സഞ്ചരിക്കാൻ കഴിയുന്നതാണ്. ചെറിയ റോഡുകളിൽ കൂടി കയറാൻ കഴിയുന്ന യന്ത്രമാണു പുതിയതായി വാങ്ങുന്നത്. ചെലവ് 6.85 കോടി രൂപ.

ആംഫിബിയസ് വീഡ് ഹാർവെസ്റ്റർ
വലിയ തോടുകളിൽ അടിഞ്ഞു കൂടുന്ന മാലിന്യവും പായലും നീക്കാൻ കഴിയുന്ന യന്ത്രം. ചെലവ് 13.92 കോടി രൂപ.

സിൽറ്റ് പുഷർ
നെടുമ്പാശേരി വിമാനത്താവളത്തിലെ തോട് വൃത്തിയാക്കാൻ സിയാൽ ഉപയോഗിച്ചിരുന്ന യന്ത്രം കഴിഞ്ഞ വർഷം പേരണ്ടൂർ കനാലിൽ പ്രയോജനപ്പെടുത്തിയിരുന്നു. കനാലുകളിലെ ചെളി നീക്കം ചെയ്യാനാണ് ഉപയോഗിക്കുക. ചെലവ് 13.29 കോടി രൂപ.

English Summary:

Kochi Tackles Persistent Waterlogging: Investments of Rs 34 Crore on High-Tech Solutions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com