ADVERTISEMENT

കുറുപ്പംപടി ∙ അശമന്നൂർ ചാപ്പൽ–നെടുങ്ങപ്ര റോഡിൽ രണ്ടിടത്ത് വാട്ടർ അതോറിറ്റി ജലവിതരണ പൈപ്പ് പൊട്ടി ശുദ്ധജലം പാഴായിട്ടും നടപടിയില്ലെന്നു പരാതി. പഞ്ചായത്ത് മൂന്നാം വാർഡിൽ  അശമന്നൂർ സെന്റ്  തോമസ് യാക്കോബായ ചാപ്പലിനു സമീപമാണ് ഒന്ന്. കനാൽ റോഡിൽ നിന്ന് ചാപ്പൽ റോഡിലേക്ക് ഇറങ്ങുന്ന ഭാഗത്താണ് രണ്ടാമത്തെ ചോർച്ച. ഓരോ തുള്ളി ജലവും അമൂല്യമാണ് പാഴാക്കരുത് എന്ന് സർക്കാർ പറയുമ്പോഴും ശുദ്ധജലം സംരക്ഷിക്കാൻ നടപടിയില്ല.  വേനൽക്കാലത്ത് ഇതു പോലെ വെള്ളം പാഴായാൽ ഉയർന്ന പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com