ADVERTISEMENT

പറവൂർ ∙ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു പറവൂരിൽ ഗംഭീര കലാശക്കൊട്ട്. ശബ്ദ പ്രചാരണത്തിന്റെ സമാപനദിനമായ ഇന്നലെ രാവിലെ മുതൽ കൊട്ടിക്കലാശത്തിന്റെ ആരവമുയർന്നു. അനൗസ്മെന്റുകളും പ്രചാരണ പാട്ടുകളും ഇടതടവില്ലാതെ മുഴങ്ങി. ഉച്ചയോടെ ബൈക്ക് റാലികൾ ആരംഭിച്ചു. യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികളുടെ പ്രവർത്തകർ പതാകകളുമായി നാട്ടുവഴികളിലൂടെ ബൈക്ക് റാലി നടത്തി. ഓരോ പ്രദേശങ്ങളിലും നൂറുകണക്കിന് ഇരുചക്രവാഹനങ്ങൾ നിരത്തിലിറങ്ങി.

നഗരത്തിലെ നമ്പൂരിയച്ചൻ ആൽ പരിസരത്തായിരുന്നു സമാപനം. വൈകിട്ട് 3 മണിയോടെ മുന്നണികളുടെ പ്രവർത്തകർ നമ്പൂരിയച്ചൻ ആൽ പരിസരത്ത് എത്തിയതോടെ രംഗം കൊഴുത്തു. നാസിക് ഡോൾ ബാൻഡ്, ചെണ്ടമേളം, കാവടി എന്നിവയെല്ലാം ആവേശം വിതച്ചു. ത്രിവർണ പതാകയും ചെങ്കൊടിയും ബിജെപിയുടെ കൊടികളും ഉയർന്നു. മുദ്രാവാക്യങ്ങൾ ഉച്ചത്തിൽ മുഴങ്ങി. പ്രച‌ാരണഗാനങ്ങളുടെ താളത്തിനൊപ്പിച്ചു പ്രവർത്തകർ നൃത്തം ചവിട്ടി.

ഇടതുപക്ഷ യുവജന സംഘടനകൾ റോഡ് ഷോ നടത്തി
പറവൂർ ∙ എറണാകുളം ലോക്സഭ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ.ജെ.ഷൈനിന്റെ തിരഞ്ഞെടുപ്പു പ്രചാരണാർഥം ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ നഗരത്തിൽ റോഡ് ഷോ നടത്തി. ചേന്ദമംഗലം കവലയിൽ നിന്നു വാദ്യമേളങ്ങളുടെ അകമ്പടിയോടെ തുടങ്ങിയ റോഡ് ഷോ നഗരം ചുറ്റി നമ്പൂരിയച്ചൻ ആലിനു സമീപം സമാപിച്ചു. ഡിവിൻ കെ.ദിനകരൻ, എൽ.ആദർശ്, എം.രാഹുൽ, നിമിഷ രാജു, എസ്.സന്ദീപ്, പി.ആർ.സജേഷ്കുമാർ, എം.എ.സിറാജ് എന്നിവർ നേതൃത്വം നൽകി.

യുഡിഎഫ് കുടുംബസംഗമം 
ആലങ്ങാട് ∙ യുഡിഎഫ് കരുമാലൂർ മണ്ഡലം വിവിധ ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ മാഞ്ഞാലിയിൽ നടന്ന കുടുംബ സംഗമം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. ഇലക്‌ഷൻ കമ്മിറ്റി ചെയർമാൻ ടി.എ.മുജീബ് അധ്യക്ഷനായി.കെപിസിസി ജന.സെക്രട്ടറി ബി.എ.അബ്ദുൽ മുത്തലിബ്, ഡിസിസി ജനറൽ സെക്രട്ടറി കെ.വി.പോൾ, ടി.എ.നവാസ്, ഫ്രാൻസിസ് തറയിൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.ആർ.നന്ദകുമാർ, കൃഷ്ണ ലാൽ, പി.എ.സക്കീർ, എ.എം.അലി, എ.എം.അബൂബക്കർ, എ.ബി.അബ്ദുൽ ഖാദർ, റഷീദ് കൊടിയൻ, സിയാവുദ്ദീൻ, ഇ.എം.അബ്ദുൽ സലാം, സുബൈർ ഖാൻ, ദിലീപ്, സൈന ബാബു, വി.പി.അനിൽ കുമാർ, ബീന ബാബു, പി.എ.സിയാദ്, കെ.എച്ച്.ഷാജി, ഗർവാസീസ് മാനാടൻ, ബിന്ദു ഗോപി, സൈഫുന്നിസ റഷീദ്, സാറ റഹിം, റിതിൻ ഗോപി, അബ്ദുൽ കലാം, കെ.എം.ലൈജു, പോൾസൺ ഗോപുരത്തിങ്കൽ, കെ.എ.അനസ് എന്നിവർ പ്രസംഗിച്ചു.

ആലങ്ങാട് ∙ സൗത്ത് മണ്ഡലം ഒളനാട് ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന കുടുംബസംഗമം യുഡിഎഫ് കളമശേരി നിയോജക മണ്ഡലം ജനറൽ കൺവീനർ വി.ഇ.അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി വി.എം.സെബാസ്റ്റ്യൻ അധ്യക്ഷനായി. എം.പി.റഷീദ്, മണ്ഡലം പ്രസിഡന്റ് ലിയാഖത്തലി മൂപ്പൻ, സുരേഷ് മുണ്ടോളിൽ, ജോഷി വേവുകാട്ട്, ബിജു മുല്ലൂർ, എം.ജെ.സൈമൺ, പഞ്ചായത്ത് അംഗം നിജിത ഹിതിൻ, പോൾ താനിക്കാപ്പിള്ളി, പീറ്റർ മണ്ഡപത്ത്, സാബു ചക്കാലക്കൽ, വി.കെ.ഔസേപ്പച്ചൻ, റോജിൻ ദേവസ്സി, എൻ.ഡി.റോബർട്ട്, ജോഷി കൊച്ചിക്കാട്, വത്സ വർഗീസ്, ജൂലി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com