വേനലിൽ തളർന്നുവീണയാൾക്ക് പൊലീസും നാട്ടുകാരും തുണ
Mail This Article
×
കോലഞ്ചേരി ∙ ടൗണിൽ സ്കൂൾ ജംക്‌ഷനിലെ ബസ് സ്റ്റോപ്പിനു സമീപം കൊടും വെയിലിൽ ബോധരഹിതനായി കിടന്ന ആൾക്ക് രക്ഷകരായി പൊലീസും നാട്ടുകാരും. ഇന്നലെ ഉച്ച കഴിഞ്ഞ് 3ന് ആണ് പത്താംമൈൽ സ്വദേശിയായ ആൾ ബോധരഹിതനായി ഫുട്പാത്തിൽ വീണു കിടന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്.
ആൾ എണീറ്റു പോകാതിരുന്നതോടെ പുത്തൻകുരിശ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസും നാട്ടുകാരനായ ജയ്സലും ചേർന്ന് ഇദ്ദേഹത്തെ വിളിച്ചുണർത്തി വെള്ളം നൽകി. സമീപത്ത് ചെരുപ്പു തുന്നുന്ന രാമൻ കുട ഭിത്തിയിൽ കെട്ടിയതോടെ തണലായി. പൊലീസ് 108 ആംബുലൻസ് വിളിച്ചു വരുത്തി ആശുപത്രിയിലേക്കു മാറ്റി. ചൂടും നിർജലീകരണവും മൂലം അപ്പോഴേക്കും അവശതയിലായിരുന്നു. പൊലീസിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടൽ രക്ഷയായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.