മാതൃകയായി മുട്ടത്തുമുകൾ ലിഫ്റ്റ് ഇറിഗേഷൻ
Mail This Article
കുറുപ്പംപടി ∙നാട് മുഴുവൻ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോൾ മാതൃകയായി മുട്ടത്തുമുകൾ ലിഫ്റ്റ് ഇറിഗേഷൻ. ചിട്ടയായ പ്രവർത്തനത്തിലൂടെ അശമന്നൂർ പഞ്ചായത്തിലെ 9,12 വാർഡുകളിലെ പ്രദേശത്തേക്കാണു പെരിയാർവാലി ഹൈലെവൽ കനാലിൽ നിന്നും വെള്ളം പമ്പ് ചെയ്ത് കുടിവെള്ളത്തിനായും കാർഷിക ആവശ്യത്തിനായും ഉപയോഗിക്കുന്നത്. ഉപഭോക്തൃ സമിതിയാണ് കുടിവെള്ള പദ്ധതി നടത്തുന്നത്.
മുട്ടത്തു മുകൾ പ്രദേശത്ത് ഉയർന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന 2 ടാങ്കുകളിലേക്ക് വെള്ളം പമ്പ് ചെയ്ത് എത്തിക്കും. ഇവിടെ നിന്നുമാണ് വെള്ളം തുറന്നു വിടുന്നത്. അശമന്നൂർ ഗ്രാമ പഞ്ചായത്ത്, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് ജില്ലാ പഞ്ചായത്ത് എന്നിവയാണ് സഹായങ്ങൾ നൽകുന്നത്. വർധിച്ച അറ്റകുറ്റപ്പണികളുടെ ചെലവ് ലിഫ്റ്റ് ഇറിഗേഷനെ പ്രതിസന്ധിയിലാക്കുന്നുവെന്നു കൺവീനർ പി.സി. ബിജു പറഞ്ഞു.ആന്റോ ഏബ്രഹാം ചെയർമാനും അനിൽ വി.കുഞ്ഞ് ട്രഷററുമായിട്ടുള്ള 8 അംഗ കമ്മിറ്റിയാണ് നേതൃത്വം നൽകുന്നത്.