ADVERTISEMENT

പെരുമ്പാവൂർ ∙ നിങ്ങൾക്ക് ആനപ്പുറത്തു കയറണോ? പണം കൊടുക്കേണ്ട. അനുവാദവും വേണ്ട. കൂവപ്പടി പഞ്ചായത്തിലെ ആലാട്ടുചിറ മുണ്ടൻ തുരുത്ത് റോഡിൽ പാടശേഖരത്തിനരികിലേക്കു വന്നാൽ മതി. ഇവിടെ ഒരു കല്ലാനയെ ജീവസ്സുറ്റതാക്കി മാറ്റിയിരിക്കുകയാണ് ജയൻ വേങ്ങൂർ എന്ന കലാകാരൻ. 

ആനയുടെ രൂപസാദൃശ്യമുള്ള വലിയൊരു പാറയാണ് വരകളിലുടെയും നിറംകൊടുക്കലിലൂടെയും ആനയാക്കി മാറ്റിയത്.  വർഷങ്ങളായി ഈ മേഖലയിൽ തൊഴിലെടുക്കുന്ന ജയന് കൂട്ടായി സനൽ എന്ന കലാകാരനും ഉണ്ടായിരുന്നു. വിനോദ സഞ്ചാര കേന്ദ്രമായി വളരുന്ന പുലിയണിപ്പാറയുടെ താഴ്‌വാരമാണ് ആനപ്പാറ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com