ADVERTISEMENT

കൊച്ചി ∙ ബോഡി ബിൽഡർമാർക്ക് ആവേശമായി നാച്വറൽ ബോഡി ബിൽഡിങ് ആൻഡ് ഫിറ്റ്നസ് ഗാല. മസിൽകരുത്തിന്റെയും ശരീര ആകാരഭംഗിയുടെ അഴകളവുകൾ മാറ്റുരച്ച് ഫിറ്റ്നസ് എക്സ്പോ നടത്തി. നാച്വറൽ ഫിസിക് ഫൗണ്ടേഷൻ (എൻപിഎഫ്), ഇന്റർനാഷനൽ നാച്വറൽ ബോഡി ബിൽഡിങ് അസോസിയേഷൻ (ഐഎൻബിഎ) എന്നിവർ ചേർന്നാണു ഫിറ്റ്നസ് എക്സ്പോ നടത്തിയത്. ഇതിന്റെ ഭാഗമായി നാച്വറൽ ബോഡി ബിൽഡിങ് മത്സരവും ഉണ്ടായിരുന്നു. സ്റ്റിറോയ്ഡ് പോലുള്ള ഉത്തേജകങ്ങൾ ഒഴിവാക്കി ആയിരുന്നു മത്സരങ്ങൾ. ശരീരസ്രവ പരിശോധനകളിലൂടെയാണു സ്റ്റിറോയ്ഡ് പോലുള്ളവയുടെ ഉപയോഗം ഒഴിവാക്കിയെന്നത് ഉറപ്പാക്കിയത്. 

സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ് എന്നിങ്ങനെയായിരുന്നു മത്സരങ്ങൾ. പുരുഷൻമാർ, വനിതകൾ എന്നിവർക്കൊപ്പം ട്രാൻസ് മെൻ, ട്രാൻസ് വുമൺ വിഭാഗങ്ങളിലും മത്സരം നടത്തി. ജീവിതശൈലി രോഗങ്ങൾ, ന്യൂട്രീഷൻ, ഫിറ്റ്നസ്, വ്യായാമമുറകൾ, സിപിആർ പരിശീലനം എന്നിവയിൽ സെമിനാറുകളും ഉണ്ടായിരുന്നു. രാജ്യാന്തര തലത്തിൽ ശ്രദ്ധേയനായ നാച്വറൽ ബോഡി ബിൽഡർ ശോധൻ റായ്, ദേശീയതലത്തിൽ ശ്രദ്ധേയനായ നേപ്രാം റോഷൻ സിങ് ഉൾപ്പെടെയുള്ളവരാണു ബോഡി ബിൽഡിങ് മത്സരത്തിൽ വിധികർത്താക്കളായി മത്സരാർഥികൾക്കു നിർദേശങ്ങൾ നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com