ADVERTISEMENT

കൊച്ചി ∙ ഡോക്ടർ എം. ലീലാവതി ടീച്ചറെ എറണാകുളം പബ്ലിക് ലൈബ്രറി വിശിഷ്ടാംഗത്വം നൽകി ആദരിക്കും. മേയ് 25ന് ലീലാവതി ടീച്ചറുടെ വസതിയിൽ എത്തിയാണ് ആദരസമർപ്പണം. ലൈബ്രറിയുടെ മാനേജിങ് കമ്മറ്റി അംഗങ്ങൾ വൈകുന്നേരം 4.30 ന് പ്രസിഡന്റ് അശോക് എം. ചെറിയാന്റെ നേതൃത്വത്തിൽ  "ഉജ്ജ്വലിൽ" വച്ചു നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും. സാഹിത്യത്തിനും സംസ്കാരത്തിനും വലിയ സംഭാവന നൽകിയ മലയാളത്തിന്റെ പ്രിയപ്പെട്ട ഗുരുക്കൾക്കുള്ള ഗുരുവന്ദനം കൂടിയാണ് ഈ ആദരവ്. കഴിഞ്ഞ ദിവസം സാനു മാഷിന് ലൈബ്രറി അങ്കണത്തിൽ വച്ച് വിശിഷ്ടാംഗത്വം നൽകി ആദരിച്ചിരുന്നു.

English Summary:

Ernakulam Public Library Honors Contributions of Leelavathi Teacher on May 25

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com