ADVERTISEMENT

ആലുവ∙ തുടർച്ചയായി 2 ദിവസം മഴ പെയ്തപ്പോഴേക്കും ആലുവ നഗരം വെള്ളക്കെട്ടിൽ മുങ്ങിയതിനു പ്രധാന കാരണം കാന അടഞ്ഞതും മെട്രോ നടപ്പാതയുടെ അശാസ്ത്രീയ നിർമാണവുമെന്ന് ആരോപണം. ബാങ്ക് കവല മുതൽ മുനിസിപ്പൽ ബസ് സ്റ്റാൻഡ് വരെയുള്ള ഭാഗങ്ങളിലും മെട്രോ സ്റ്റേഷനു പിറകിലെ വീടുകളിലും കടകളിലുമാണു വെള്ളക്കെട്ട് ഉണ്ടായത്. നഗരസഭാധ്യക്ഷൻ എം.ഒ. ജോണിന്റെ നേതൃത്വത്തിൽ ജീവനക്കാർ മണ്ണുമാന്തി ഉപയോഗിച്ചു കാന തുറന്നു പരിശോധിച്ചപ്പോൾ കണ്ടതു ഞെട്ടിക്കുന്ന കാഴ്ച. കാനയുടെ അകത്തു 15 മീറ്റർ നീളത്തിൽ ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളും മദ്യത്തിന്റെ കാലിക്കുപ്പികളും നിറഞ്ഞു കിടക്കുകയായിരുന്നു. കാനയുടെ ഉള്ളിലൂടെ അൻപതോളം ടെലികോം കേബിളുകൾ കടന്നുപോകുന്നുണ്ട്.

ആലുവയിൽ വെള്ളക്കെട്ടിന്റെ കാരണം കണ്ടെത്താൻ നഗരസഭാധ്യക്ഷൻ എം.ഒ. ജോണിന്റെ നേതൃത്വത്തിൽ കാനകൾ തുറന്നു പരിശോധിച്ചപ്പോൾ. ഉപാധ്യക്ഷ സൈജി ജോളി മൂത്തേടൻ, കൗൺസിലർ പി.പി. ജയിംസ് എന്നിവർ സമീപം.
ആലുവയിൽ വെള്ളക്കെട്ടിന്റെ കാരണം കണ്ടെത്താൻ നഗരസഭാധ്യക്ഷൻ എം.ഒ. ജോണിന്റെ നേതൃത്വത്തിൽ കാനകൾ തുറന്നു പരിശോധിച്ചപ്പോൾ. ഉപാധ്യക്ഷ സൈജി ജോളി മൂത്തേടൻ, കൗൺസിലർ പി.പി. ജയിംസ് എന്നിവർ സമീപം.

കുപ്പികൾ അതിൽ അടിഞ്ഞതോടെ നീരൊഴുക്ക് നിലച്ചു. കേബിൾ നീക്കാൻ പലവട്ടം ടെലികോം കമ്പനികളോട് ആവശ്യപ്പെട്ടെങ്കിലും അവർ തയാറായില്ലെന്നു നഗരസഭാധ്യക്ഷൻ പറഞ്ഞു. ഇനി കർശന നടപടിയിലേക്കു നീങ്ങാനാണ് ഉദ്ദേശിക്കുന്നത്. പങ്കജം കവല അടക്കമുള്ള സ്ഥലങ്ങളിൽ മെട്രോ നടപ്പാത നിർമാണത്തിലെ അശാസ്ത്രീയതയാണ് വെള്ളക്കെട്ടിന് ഇടയാക്കിയതെന്നു സിപിഎം ജില്ലാ കമ്മിറ്റി അംഗം വി. സലിം ആരോപിച്ചു. മലിനജല നിർഗമനത്തിനു വേണ്ടത്ര സംവിധാനം ഒരുക്കാതെയും കാഴ്ചപ്പാടില്ലാതെയും നടപ്പാത പണിതു സർക്കാരിന്റെ പണം ഉദ്യോഗസ്ഥർ ധൂർത്തടിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com