ADVERTISEMENT

കൊച്ചി∙ കേരളത്തിലെ 26 പ്രധാന ഹാർബറുകളിൽ ഒരു ദിവസം എത്തിയത് 468 ഇനം മീനുകൾ. രാജ്യാന്തര ജൈവവൈവിധ്യ ദിനാഘോഷത്തിന്റെ ഭാഗമായി കേരളത്തിലെ സമുദ്ര ജൈവവൈവിധ്യം അറിയാൻ കാസർകോട് മുതൽ വിഴിഞ്ഞം വരെ 26 ഹാർബറുകളിൽ സിഎംഎഫ്ആർഐ നടത്തിയ ഒരു ദിവസത്തെ ത്വരിത സർവേയിലാണു കണ്ടെത്തൽ. കേരളത്തിന്റെ തീരക്കടലിലെ മത്സ്യ വൈവിധ്യമാണ് ഇതിൽ വ്യക്തമാകുന്നത്. പിടിച്ച മീനുകളിൽ ഏറ്റവും കൂടുതൽ അയല, മത്തി, കൊഴുവ, ചെമ്മീൻ, കൂന്തൽ തുടങ്ങിയവയാണ്. വിവിധയിനം സ്രാവുകൾ ഉൾപ്പെടെ അടിത്തട്ട് മത്സ്യയിനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. മുൻപ് രേഖപ്പെടുത്താത്ത ഏഴിനം പുതിയ മീനുകളെയും സർവേയിൽ കണ്ടെത്തി. ഇതേക്കുറിച്ചു കൂടുതൽ പഠനം ആവശ്യമാണെന്നു ഗവേഷകർ പറയുന്നു.

സിഎംഎഫ്ആർഐയിലെ മറൈൻ ബയോഡൈവേഴ്സിറ്റി ആൻഡ് എൻവയൺമെന്റ് മാനേജ്മെന്റ് ഡിവിഷനിലെ വിദഗ്ധർ ഉൾപ്പെട്ട വിവിധ സംഘങ്ങളാണ് ഒരേസമയം രാവിലെ 5 മുതൽ ഉച്ചയ്ക്കു 12 വരെ വിവിധ ഹാർബറുകളിൽ മത്സ്യ-ചെമ്മീൻ-ഞണ്ട്-കക്കവർഗ ഇനങ്ങളുടെ അവലോകനം നടത്തിയത്. വിവിധ ഹാർബറുകളിൽ പിടിച്ച 468 ഇനങ്ങളിൽ 370 ഇനം മീനുകളും (ഫിൻ ഫിഷ്) ബാക്കി പുറന്തോടുള്ള മത്സ്യങ്ങളും (ഷെൽ ഫിഷ്) ആണ്. ഇതുവരെ 1020 ഇനം മത്സ്യങ്ങളാണു കേരളതീരത്തു രേഖപ്പെടുത്തിയിട്ടുള്ളത്. ഒറ്റദിവസം തന്നെ 370 ഇനം മീനുകളെ കണ്ടെത്താനായതു വലിയ നേട്ടമാണെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ പറഞ്ഞു.

English Summary:

Kerala's Coastal Marvel: Rapid Survey Unveils 468 Fish Species in One Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com