ADVERTISEMENT

അരൂർ∙ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് കോൺക്രീറ്റ് ഗർഡറുകൾ തൂണുകൾക്ക് മുകളിൽ സ്ഥാപിക്കുന്നതിനുള്ള അഞ്ചാമത്തെ ലോഞ്ചിങ് ഗാൻട്രി സ്ഥാപിച്ചു.  ദേശീയപാതയിൽ അരൂർ മുതൽ തുറവൂർ വരെ വാഹനങ്ങൾ വഴിതിരിച്ചു വിട്ടതിനു ശേഷമായിരുന്നു ലോഞ്ചിങ് ഗാൻട്രി സ്ഥാപിച്ചത്. ഇന്നലെ  രാവിലെ 11ന് ആരംഭിച്ച ജോലി ഒന്നോടെയാണ് അവസാനിച്ചത്. ആലപ്പുഴ ഭാഗത്ത് നിന്നു എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ തുറവൂർ കുമ്പളങ്ങി റോഡ് വഴി പള്ളൂരുത്തിയിലേക്കും, അരൂർ ഭാഗത്ത് നിന്നു ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ അരൂർ ക്ഷേത്രം കവലയിൽ നിന്നു അരൂക്കുറ്റി റോഡ് വഴി ചേർത്തലയിലേക്കും പോകുന്ന വിധമാണ് കടത്തിവിട്ടത്.

ആംബുലൻസ് അടക്കമുള്ള അത്യാവശ്യ സർവീസ് നടത്തുന്ന വാഹനങ്ങൾ മാത്രമാണ് ദേശീയപാതയിലൂടെ കടത്തിവിട്ടത്. തുറവൂർ, കുത്തിയതോട്, എരമല്ലൂർ, അരൂർ എന്നിവിടങ്ങളിൽ ലോഞ്ചിങ് ഗ്യാൻട്രികൾ സ്ഥാപിച്ചു.80 ടൺ ഭാരവും 32 മീറ്റർ നീളവുമുള്ള കോൺക്രീറ്റ് ഗർഡറുകൾ തൂണുകൾക്ക് മുകളിൽ സ്ഥാപിക്കുന്നതിനാണ് ലോഞ്ചിങ് ഗാൻട്രി സ്ഥാപിക്കുന്നത്.

പൂർണമായും റിമോട്ടിൽ പ്രവർത്തിക്കുന്നതാണ് ലോഞ്ചിങ് ഗാൻട്രിയുടെ പ്രവർത്തനം. അരൂർ– തുറവൂർ 12.75 കിലോമീറ്റർ പാതയിൽ 5റീച്ചുകളിലായാണ് ജോലികൾ നടക്കുന്നത്. തുറവൂർ, കുത്തിയതോട്, ചന്തിരൂർ എന്നിവിടങ്ങളിലായി 204 ഗർഡറുകൾ ഇതുവരെ സ്ഥാപിച്ചു.  തുറവൂർ,ചേർത്തല മായിത്തറ എന്നിവിടങ്ങളിലാണ് കോൺക്രീറ്റ് ഗർഡറുകളുടെ നിർമാണം നടക്കുന്നത്.ഇന്നലെ പകൽ മഴയ്ക്ക് അൽപം ശമനം ഉണ്ടായതിനാൽ അരൂർ ബൈപാസ് കവലയുടെ തെക്കുഭാഗത്ത് റോഡിൽ രൂപം കൊണ്ട വലിയ കുഴികൾ സിമന്റ് മിശ്രിത മെറ്റൽ ഉപയോഗിച്ച് അടച്ചു.

ഗതാഗതം നിരോധിച്ചായിരുന്നു കുഴി അടയ്ക്കൽ. അടച്ച കുഴികൾ റോളർ ഉപയോഗിച്ച് ഉറപ്പിക്കുന്നില്ല.പകരം വാഹനങ്ങളുടെ ചക്രങ്ങൾ കയറിയാണ് മെറ്റൽ ഉറയ്ക്കുന്നത്. അരൂർ പെട്രോൾ പമ്പിന്റെ വടക്കു ഭാഗത്തും അപകടക്കെണികളായ ഒട്ടേറെ കുഴികൾ രൂപം കൊണ്ടിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com