ADVERTISEMENT

പനങ്ങാട് ∙ സെക്യുലർ, സോഷ്യലിറ്റ് പദങ്ങൾ ഇല്ലാതെ ഭരണഘടനയുടെ പതിപ്പ് കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) പ്രദർശിപ്പിച്ചിരിക്കുന്നതിൽ മുൻ കൊച്ചി മേയർ കെ.ജെ. സോഹൻ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകി. കുഫോസ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ ചില്ലുകൂട്ടിലാണു ഭരണഘടനയുടെ പതിപ്പു സൂക്ഷിച്ചിട്ടുള്ളത്. 

സോഹൻ അടുത്തിടെ കുഫോസ് സന്ദർശിച്ചപ്പോഴാണിതു ശ്രദ്ധയിൽ പെട്ടത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി പല സ്ഥാപനങ്ങളും ഇത്തരത്തിൽ മനഃപൂർവം വികലമാക്കിയ ഭരണഘടന പ്രദർശിപ്പിച്ചിട്ടുണ്ടെന്നും ഇതു മുഖ്യമന്ത്രി മുൻകൈ എടുത്തു തിരുത്തിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. 2015ലാണു ഭരണഘടനയുടെ കോപ്പി കുഫോസിൽ സ്ഥാപിച്ചതെന്നു വൈസ് ചാൻസലർ ഡോ. ടി. പ്രദീപ്കുമാർ പറഞ്ഞു. തെറ്റായ കോപ്പിയാണ് എന്ന വിവരം ഇപ്പോഴാണു ശ്രദ്ധയിൽപെടുന്നത്. സംഭവം അന്വേഷിക്കുമെന്നും മാറ്റി സ്ഥാപിക്കുമെന്നും വിസി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com