ADVERTISEMENT

പിറവം ∙ നടക്കാവ് റോഡിൽ പേപ്പതി ജംക്‌ഷനു സമീപത്തെ വെള്ളക്കെട്ട്  യാത്രക്കാരെ വലയ്ക്കുന്നു. കൊച്ചിയിലേക്കുള്ള പ്രധാന റോഡെന്ന നിലയിൽ ഓരോ മിനിറ്റിലും ഒട്ടേറെ വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്. എഴുപ്പുറം ജംക്‌ഷൻ  മുതൽ വെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. ഇൗ ഭാഗത്തുള്ള കലുങ്ക് നികന്നതാണു വെള്ളം റോഡിലൂടെ എത്താൻ കാരണം. ശക്തമായ മഴയത്തു മധ്യഭാഗം വരെയും വെള്ളം കവിയുന്നതോടെ വാഹനങ്ങൾ അപകടത്തിൽ പെടും. കഴിഞ്ഞ ദിവസം ഏഴക്കരനാട് സ്വദേശിനിയായ വീട്ടമ്മ സഞ്ചരിച്ച സ്കൂട്ടർ ഇൗ ഭാഗത്ത് അപകടത്തിൽ പെട്ടു. പൊതുമരാമത്ത് വകുപ്പ് അധികൃതരെ അറിയിച്ചെങ്കിലും നടപടി ഇല്ലെന്നാണു പരാതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com