ADVERTISEMENT

ആലുവ∙ തിരഞ്ഞെടുപ്പു ഫലം അറിയാൻ ജനം ടിവിക്കു മുന്നിൽ ഒതുങ്ങിയതോടെ ആളാരവങ്ങൾ അന്യമായി വോട്ടെണ്ണൽ കേന്ദ്രം. ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ നടന്ന ആലുവ യുസി കോളജിന്റെ 2 പ്രവേശന കവാടങ്ങൾക്കു മുന്നിലും കാവൽ നിന്ന പൊലീസുകാരല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല.

റോഡിന്റെ ഇരുവശവും വോട്ടെണ്ണലിന് എത്തിയ ഏജന്റുമാരുടെ വാഹനങ്ങൾ കൊണ്ടു നിറഞ്ഞിരുന്നു. മുൻ തിരഞ്ഞെടുപ്പുകളിൽ ഇതായിരുന്നില്ല സ്ഥിതി. ലീഡ് അറിയുന്നതനുസരിച്ചു മുദ്രാവാക്യം വിളിക്കാൻ ഗേറ്റിനു പുറത്ത് ആവേശഭരിതരായ ആൾക്കൂട്ടം എപ്പോഴും ഉണ്ടാകുമായിരുന്നു. ഫലപ്രഖ്യാപന സമയത്തു മാത്രമാണ് ഇത്തവണ കോളജ് പരിസരം സജീവമായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com