കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് റോഡിലെ കുഴിയിൽ കുരുങ്ങി
Mail This Article
×
അരൂർ∙ ഉയരപ്പാത നിർമാണത്തോട് അനുബന്ധിച്ച് റോഡിന്റെ വീതി കൂട്ടിയ ഭാഗത്ത് മഴയെ തുടർന്ന് രൂപപ്പെട്ട കുഴിയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അകപ്പെട്ടു. ഇന്നലെ രാവിലെ ദേശീയപാതയിൽ ചന്തിരൂർ ഭാഗത്തായിരുന്നു അപകടം. മുൻവശത്തെ ചക്രങ്ങളിലൊന്ന് കുഴിയിൽ താഴ്ന്നു. ഇതോടെ ബസ് മുന്നോട്ടും പിന്നോട്ടും എടുക്കാൻ കഴിയാത്ത അവസ്ഥയായി. തിരുവനന്തപുരത്ത് നിന്നു പാലക്കാട്ടേക്കു പോകുകയായിരുന്നു ബസ്. ഉയരപ്പാത നിർമാണത്തിനെത്തിച്ച മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് ബസ് വലിച്ചു നീക്കിയത്. തുറവൂർ–അരൂർ നാലുവരിപ്പാതയിൽ ഗതാഗതം ഏറെ നേരം സ്തംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.