ADVERTISEMENT

തൃപ്പൂണിത്തുറ ∙ സൗരോർജത്തിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ ഡെയറി ആകാൻ മിൽമ എറണാകുളം ഡെയറി.  എസ്എൻ ജംക്‌ഷനു സമീപമുള്ള ഡെയറിയിൽ 15.25 കോടി രൂപ ചെലവിൽ പദ്ധതി  3 മാസത്തിനകം പൂർത്തിയാകുമെന്നു മിൽമ ചെയർമാൻ എം.ടി. ജയൻ പറഞ്ഞു.

7 ഏക്കറിലാണ് സോളർ പാനലുകൾ സ്ഥാപിക്കുകയെന്നു ജനറൽ മാനേജർ ജി.വി.എസ്. പ്രസാദ റാവു പറഞ്ഞു. കെഎസ്ഇബി ഗ്രിഡ് സംവിധാനമാണ് ഉപയോഗിക്കുന്നത്. പാർക്കിങ് ഏരിയയിലും ചതുപ്പ് നിലത്തും  കുളത്തിനു മുകളിലും ഫ്ലോട്ടിങ് ഷെൽട്ടർ സ്ഥാപിച്ചു പാനലുകൾ സ്ഥാപിക്കും.

ആദ്യ ഘട്ടത്തിൽ 2 മെഗാ വാട്ട് വൈദ്യുതി ഉൽപാദനമാണു ലക്ഷ്യം. 3 കോടി രൂപയാണ് മിൽമ മുടക്കുന്നത്. 12.25 കോടി രൂപയുടെ കേന്ദ്ര വായ്പ ലഭിക്കും. 24 ലക്ഷം രൂപയാണു മാസംതോറും മിൽമയുടെ വൈദ്യുതിച്ചെലവ്. 20 ലക്ഷം രൂപയുടെ വൈദ്യുതി ഇവിടെ നിന്നു ഉൽപാദിപ്പിക്കാൻ കഴിയും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com