ADVERTISEMENT

കൂത്താട്ടുകുളം∙ അമേരിക്കയിലേക്കു വാട്ടുകപ്പ കയറ്റുമതിക്കു പിന്നാലെ കാക്കൂർ സർവീസ് സഹകരണ ബാങ്കിന്റെ കാസ്കോ– 163 പഴം പച്ചക്കറി സംസ്കരണ യൂണിറ്റിൽ നിന്നു 25 ടൺ ശീതീകരിച്ച കപ്പ ഗൾഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു. –40 ഡിഗ്രിയിൽ 6 മുതൽ 8 മണിക്കൂർ വരെ ശീതീകരിച്ച് –20 ഡിഗ്രിയിൽ സൂക്ഷിക്കുന്ന കപ്പയാണ് കയറ്റുമതി ചെയ്തത്. വിപണിയിൽ 10 മുതൽ 12 രൂപ വരെ മാത്രം വിലയുണ്ടായിരുന്നപ്പോൾ 20 രൂപയ്ക്കാണ് കാസ്കോ കർഷകരിൽ നിന്നും 60 ടൺ പച്ചക്കപ്പ സംഭരിച്ചത്. കൂത്താട്ടുകുളം തിനാഷെ പ്രൈവറ്റ് ലിമിറ്റഡിനാണ് കയറ്റുമതി ചുമതല.

പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാമോൾ പ്രകാശ്, മുൻ എംഎൽഎ എം.ജെ. ജേക്കബ്, ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ എന്നിവർ ചേർന്ന് ആദ്യ ലോഡ് ഫ്ലാഗ് ഓഫ് ചെയ്തു. ബാങ്ക് സെക്രട്ടറി പ്രദീപ് കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സി.ടി. ശശി, അസിസ്റ്റന്റ് റജിസ്ട്രാർ ജയ്മോൻ യു.ചെറിയാൻ, കൃഷി ഓഫിസർ ടി.കെ. ജിജി, സിപിഎം ഏരിയ സെക്രട്ടറി പി.ബി. രതീഷ്, ബാങ്ക് ഭരണ സമിതിയംഗം ബിനോയി അഗസ്റ്റിൻ, സൈബു മടക്കാലിൽ, വർഗീസ് മാണി, സനൽ ചന്ദ്രൻ, എം.എ. ഷാജി, ജോൺസൺ വർഗീസ്, എം.ജി. രാധാകൃഷ്ണൻ, ജോസാൽ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.

English Summary:

Koothattukulam Boosts Agriculture with 25 Tonnes of Frozen Kappa Export to Gulf

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com