ADVERTISEMENT

പെരുമ്പാവൂർ ∙ ധർമശാസ്താ ക്ഷേത്രത്തിനു പിന്നിലെ കനാൽ പുറമ്പോക്കിൽ താമസിക്കുന്നവർ ദുരിതത്തിൽ. നഗരസഭയുടെ 6,7 വാർഡുകളിലായി 7 കുടുംബങ്ങളാണു താമസിക്കുന്നത്. മഴക്കാലമായതോടെ ഇവരുടെ ദുരിതം വർധിച്ചു. ഏതു സമയത്തും അപകടം സംഭവിക്കാമെന്ന അവസ്ഥയാണ്. ഓടും ഷീറ്റും മേഞ്ഞ വീടുകളാണെല്ലാം. വീടിന്റെ  ഉയരത്തോളം കാടു പിടിച്ചു കിടക്കുകയാണ്.  വീടു പോലും കാണാൻ കഴിയാത്ത അവസ്ഥയിലാണ്.

ഇഴജന്തുക്കളുടെ ശല്യം കാരണം രാത്രി പുറത്തിറങ്ങാൻ കഴിയില്ല. വീടുകളോടു ചേർന്നു പുറമ്പോക്കിൽ നിൽക്കുന്ന വൻ മരങ്ങൾ ഏതുസമയവും മറിഞ്ഞു വീഴാം.വാർഡ് കൗൺസിലർമാർക്കും  പിഡബ്ല്യുഡി ഉദ്യോഗസ്ഥർക്കും പരാതികൾ നൽകിയെങ്കിലും ഫലമില്ല. കാലവർഷം ശക്തമായതിനാൽ കാറ്റിലും മഴയിലും പേടിയോടെയാണു കുടുംബങ്ങൾ താമസിക്കുന്നത്. ഇവരെ പുനരധിവസിപ്പിക്കാനോ മരങ്ങളും കാടും വെട്ടി നീക്കാനോ നടപടി വേണമെന്നാണ് ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com