വയനാട് ഉരുൾപൊട്ടൽ: ദുരന്തബാധിതർക്ക് കൈത്താങ്ങുമായി കാക്കനാട് നാട്ടുനന്മ
Mail This Article
×
കൊച്ചി∙ വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് കൈത്താങ്ങുമായി കാക്കനാട് നാട്ടുനന്മ കൂട്ടായ്മ. കർഷകരും ഉപഭോക്താക്കളും മറ്റു താൽപര്യമുള്ളവരും ചേർന്ന് 95,975 രൂപയാണ് സമാഹരിച്ചത്. 2018ലെ പ്രളയ ദുരന്തത്തിൽപെട്ടവർക്ക് സഹായമായും പുനരധിവാസത്തിനു വേണ്ടിയും നാട്ടുനന്മയുടെ ആഭിമുഖ്യത്തിൽ ഇകെഎം റിലീഫ് കോർഡിനേറ്റേഴ്സ് എന്ന ഗ്രൂപ്പ് വഴി 32 ലക്ഷം രൂപയുടെ സഹായം എത്തിച്ചിരുന്നു. കോവിഡ് സമയത്ത് കോവിഡ് ബാധിച്ച കർഷകർക്ക് വേണ്ട സാമ്പത്തിക സഹായങ്ങളും നാട്ടുനന്മ കൂട്ടായ്മ എത്തിച്ചു നൽകിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.