ADVERTISEMENT

കൊച്ചി∙ കാലപ്പഴക്കമുള്ള മുല്ലപ്പെരിയാർ ഡാം ഡീ കമ്മിഷൻ ചെയ്ത് പുതിയ ഡാം നിർമിക്കാനുള്ള നടപടികൾ വേണമെന്ന് കേരള മഹിളാ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്.ബിജിമോൾ. കേരള മഹിളാസംഘം എറണാകുളം മണ്ഡലം ക്യാംപ് ചേരാനല്ലൂരിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ ഏറെ ആശങ്കയിലാണ് കഴിയുന്നത്. അതിനാൽ കാലതാമസമില്ലാതെ ആവശ്യമായ നയപരവും നിയമപരവുമായ ഇടപെടൽ ഉണ്ടാകണമെന്നും അവർ പറഞ്ഞു.

സ്ത്രീകൾ സാമൂഹിക വിഷയങ്ങൾ ഏറ്റെടുത്ത് രംഗത്തിറങ്ങാൻ തയാറാകണം. കൂടാതെ സ്വയം പര്യാപ്തരാകാൻ പരിശ്രമിക്കണമെന്നും ബിജിമോൾ അഭിപ്രായപ്പെട്ടു. മഹിളാ സംഘം മണ്ഡലം പ്രസിഡന്റ് ശ്രീകല മോഹൻദാസ് അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമല സദാനന്ദൻ, മഹിളാ സംഘം ജില്ലാ സെക്രട്ടറി താര ദിലീപ്, സിപിഐ മണ്ഡലം സെക്രട്ടറി പി.എ.ജിറാർ, സി.എ.ഷക്കീർ, ടി.യു.രതീഷ്, ടി.സി.സൻജിത്ത്, മരിയ ഗൊരേത്തി, സജിനി തമ്പി, ടി.എസ്.ജിമിനി, അൽക്ക രതീഷ് എന്നിവർ സംസാരിച്ചു.  തകഴി അവാർഡ് നേടിയ ശ്രീകല മേഹൻദാസിനെ ആദരിച്ചു.

English Summary:

Steps should be taken to build a new dam at Mullaperiyar: ES Bijimol

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com