ADVERTISEMENT

കൊച്ചി∙ 21 കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ. ആലപ്പുഴ കായംകുളം സ്വദേശി സുഹൈൽ നിസാർ (26) ആണ് പിടിയിലായത്. പാലാരിവട്ടം പാടിവട്ടത്തെ അപ്പാർട്ട്മെന്റിൽ ഡാൻസാഫ് ടീമും പാലാരിവട്ടം പൊലീസും നടത്തിയ പരിശോധനയിലാണ് 21 കിലോയോളം കഞ്ചാവുമായി പ്രതി പിടിയിലായത്. കൊച്ചി സിറ്റി കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തിവന്ന പ്രതിയെ നിരീക്ഷിച്ചുവരികയായിരുന്നു.

അന്യസംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് കടത്തിക്കൊണ്ടുവന്ന്‌ കൊച്ചി സിറ്റി കേന്ദ്രീകരിച്ച് വില്‍പന നടത്തി എറണാകുളത്തെ പ്രമുഖ ഫ്ലാറ്റുകളിൽ താമസിച്ച് ആഡംബര ജീവിതം നയിക്കുകയായിരുന്നു പ്രതി. പൊലീസ് നീക്കം മനസ്സിലാക്കിയ ഇയാൾ ഫ്ലാറ്റിൽ നിന്നും മാറി പാലാരിവട്ടത്തുള്ള ഹോട്ടലിൽ താമസിച്ചു. കൈവശമുണ്ടായിരുന്ന കഞ്ചാവ് പടിവാട്ടത്തുള്ള അപ്പാർട്ട്മെന്റിൽ മുറിയെടുത്ത് വില്‍പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.

കഴിഞ്ഞവർഷം കർണാടക രേഷ്വന്ത്പുര റെയിൽവേ സ്റ്റേഷനിൽ 30 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയാണ് ഇയാൾ. ഇയാളുടെ കൂട്ടാളികളെ കുറിച്ചും കഞ്ചാവ് എത്തിച്ചുനൽകിയവരെ കുറിച്ചും അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

English Summary:

Youth Arrested with 21 Kilograms of Ganja

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com