ADVERTISEMENT

കൊച്ചി∙ കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ സിവിൽ ലൈൻ റോഡിൽ പാലാരിവട്ടം മുതൽ കാക്കനാട് വരെ ആരംഭിച്ചതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിലേക്കായി വാഹന യാത്രികർക്ക് ഉപയോഗിക്കാവുന്ന മറ്റു മാർഗങ്ങൾ:

∙ എറണാകുളം ഭാഗത്തുനിന്ന് എൻജിഒ ക്വാർട്ടേഴ്സ്, കാക്കനാട്, ഭാരത് മാത കോളജ്, സീപോർട്ട്-എയർപോർട്ട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മാമംഗലം, അഞ്ചുമന, പൈപ്പ് ലൈൻ റോഡ്, തോപ്പിൽ ജംക്‌ഷൻ, മേരിമാതാ റോഡ്, ഇല്ലത്തുമുഗൾ-മരോട്ടിചോട് റോഡ്, എൻജിഒ ക്വാർട്ടേഴ്സ് ജംക്‌ഷൻ, ഒലിമുഗൾ ജംക്‌ഷൻ വഴി സീപോർട്ട്-എയർപോർട്ട് റോഡിലേക്ക് യാത്ര ചെയ്യാം. ഇടപ്പള്ളി ബൈപ്പാസ് ജംക്‌ഷനിൽ നിന്നും മരോട്ടിചോട് റോഡിലൂടെ തോപ്പിൽ ജംക്‌ഷനിൽ എത്തി മേരിമാതാ റോഡ്, ഇല്ലത്തുമുഗൾ-മരോട്ടിചോട് റോഡ്, എൻജിഒ ക്വാർട്ടേഴ്സ് ജംക്‌ഷൻ, ഭാരത് മാത കോളജ് വഴി സീപോർട്ട്-എയർപോർട്ട് റോഡിൽ എത്തിയും യാത്ര ചെയ്യാം. മേൽ റൂട്ടിലൂടെ കാക്കനാട് ഭാഗത്തുനിന്നും എറണാകുളം ഭാഗത്തേക്ക് തിരിച്ചും യാത്ര ചെയ്യാവുന്നതാണ്.

∙ വൈറ്റില, കലൂർ, കതൃക്കടവ് എന്നീ ഭാഗങ്ങളിൽ നിന്ന് എൻജിഒ ക്വാർട്ടേഴ്സ്, കാക്കനാട്, ഭാരത് മാത കോളജ്, സീപോർട്ട് - എയർപോർട്ട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തമ്മനം, പുതിയറോഡ്, തൈക്കാവ്, വെണ്ണല വഴിയും, കൂടാതെ ചക്കരപ്പറമ്പ്, വെണ്ണല വഴിയും, ശ്രീകല റോഡ്, ലെനിൻ സെന്റർ വഴി വീ ഗാർഡ് ജം‌ക്‌ഷൻ എത്തി പാലച്ചുവട് വഴി ഈച്ചമുക്കിലേക്കും, ഈച്ചമുക്ക് വഴി സീപോർട്ട്-എയർപോർട്ട് റോഡിലേക്കും, തുതിയൂർ വഴി ഇൻഫോപാർക്ക് വെസ്റ്റ് ഗേറ്റ് വഴിയും യാത്ര ചെയ്യാവുന്നതാണ്.

English Summary:

Kochi Metro Phase 2 Construction: Traffic Regulations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com