ADVERTISEMENT

കോലഞ്ചേരി ∙ അസി. എക്സൈസ് ഇൻസ്പെക്ടർ വടയമ്പാടി ഓലിക്കുഴി തെക്കേവീട്ടിൽ ഒ.എൻ. അജയകുമാറിന്റെ പൂക്കൃഷി വിളവെടുപ്പിന് പാകമായി. ദിവസവും രാവിലെയും അവധി ദിവസങ്ങളിലുമാണ് കൃഷിയിൽ ശ്രദ്ധിക്കുന്നത്.വടയമ്പാടി പാടശേഖര സമിതിയുടെ സജീവ പ്രവർത്തകൻ കൂടിയായ ഇദ്ദേഹം രണ്ടര ഏക്കറിൽ നെൽക്കൃഷിയും വാഴ, ഇഞ്ചി, മഞ്ഞൾ, ജാതി എന്നിവയും കൃഷി ചെയ്തു വരുന്നു.

സുഹൃത്ത് വടയമ്പാടി പുല്ലാട്ട് എബി സ്കറിയയുടെ പുരയിടത്തിലെ 25 സെന്റ് സ്ഥലത്താണ് പൂക്കൃഷി ചെയ്തിരിക്കുന്നത്.2016ൽ എക്സൈസ് സ്റ്റാഫ് അസോസിയേഷൻ മാമല റേഞ്ചിൽ നടത്തിയ ജൈവ കൃഷിയിൽ പ്രധാന പങ്കുവഹിച്ച ഇദ്ദേഹത്തിന് അവാർഡ് ലഭിച്ചിരുന്നു. ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾ നടപ്പിലാക്കിയ ജൈവ കൃഷിയിൽ മാമല എക്സൈസ് റേഞ്ച് ഓഫിസിന് മൂന്നാം സ്ഥാനവും ലഭിച്ചു.

2016, 2024 വർഷങ്ങളിൽ പൂതൃക്ക ഗ്രാമ പഞ്ചായത്തിലെ മികച്ച സമ്മിശ്ര കർഷകനുള്ള പുരസ്കാരം നേടി.ഒഡീഷ സ്വദേശികളായ 2 അതിഥിത്തൊഴിലാളികൾ കൃഷിപ്പണിയിൽ സഹായികളാണ്. രാവിലെ 6 മുതൽ 7 വരെ കൃഷി സ്ഥലത്തു പോയി തൊഴിലാളികൾക്ക് നിർദേശങ്ങൾ നൽകിയ ശേഷമാണ് ജോലിക്ക് പോകുന്നത്. ഇപ്പോൾ എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയിൽ അസി. ഇൻസ്പെക്ടർ ആണ്. ഭാര്യ സിമി. മക്കൾ: നമൃത, നന്ദന, അദ്വൈത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com