ADVERTISEMENT

കൊച്ചി∙ മഹാരാജാസ് കോളജിൽ എസ്എഫ്ഐ പ്രവർത്തകരുടെ മർദനത്തിന് ഇരയായ കെഎസ്‌യു പ്രവർത്തകൻ ജുനൈസിനെ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ സന്ദർശിച്ചു. എസ്എഫ്ഐയുടെ ഫാഷിസ്റ്റ് മുഖം വിദ്യാർഥികൾ തിരിച്ചറിഞ്ഞെന്നും അതിലുള്ള ജാള്യത മറയ്ക്കാനാണ് അതിക്രമങ്ങൾ അഴിച്ചുവിടുന്നതെന്നും സുധാകരൻ പറഞ്ഞു.

അധ്യാപകരും പൊലീസും നോക്കിനിൽക്കെയാണ് എസ്എഫ്ഐക്കാർ അഴിഞ്ഞാടിയത്. ഗുണ്ടകൾക്ക് പൊലീസ് എല്ലാവിധ സംരക്ഷണവും ഒരുക്കുകയാണ്. മുൻപും നിരവധി തവണ കെഎസ്‌യു പ്രവർത്തകർ അതിക്രമങ്ങൾക്ക് ഇരയായിട്ടുണ്ട്. ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ എസ്എഫ്ഐയെ പൂർണമായും തുടച്ചുനീക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എംഎൽഎമാരായ ടി.ജെ.വിനോദ്, ഉമ തോമസ്, നേതാക്കളായ ദീപ്തി മേരി വർഗീസ്, അജയ് തറയിൽ, ഐ.കെ.രാജു, വിജു ചൂളയ്ക്കൽ, ഇഖ്ബാൽ വലിയ വീട്ടിൽ, എം.ആർ.അഭിലാഷ്, പി.ഡി.മാർട്ടിൻ, ആന്റണി പൈനുംതുറ എന്നിവരും സുധാകരന് ഒപ്പം ഉണ്ടായിരുന്നു.

English Summary:

In a concerning incident highlighting campus violence, a KSU worker at Maharaja's College was allegedly attacked. KPCC President K Sudhakaran visited the injured worker and denounced the brutal act, accusing SFI of perpetrating violence and the police of inaction.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com