ADVERTISEMENT

കൊച്ചി∙ കെഎംആർഎല്ലിന്റെ നേതൃത്വത്തിൽ ചിലവന്നൂർ ബണ്ട് റോഡ് പാലം പുനർനിർമാണത്തിന്റെ ഭാഗമായി കനാലിന്റെ വീതിയും ആഴവും വർദ്ധിപ്പിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഇതിനു മുൻപ് പാലം പുനർനിർമാണത്തിന്റെ ഭാഗമായി പൈലിങ് ജോലികൾ ആരംഭിച്ച സമയത്തു ജൂലൈ 15 മുതൽ അത്യാവശ്യ സർവീസ് ഒഴികെയുള്ള ഗതാഗതത്തിനു പൂർണമായി നിരോധനം ഏർപ്പെടുത്തുമെന്നു അറിയിച്ചിരുന്നു. എങ്കിലും സമാന്തരമായ പല റോഡുകളുടെയും അറ്റകുറ്റ പണി നടന്നു കൊണ്ടിരുന്നതിനാൽ യാത്രക്കാരുടെ അഭ്യർഥനമാനിച്ചു ബണ്ട് റോഡിലൂടെ ഭാഗികമായി  ടു വീലർ യാത്രക്കാർക്ക് കടന്നു പോകാൻ സൗകര്യം ഒരുക്കിയിരുന്നു. 

എന്നാൽ, ഇപ്പോൾ പാലത്തിന്റെ പൈൽ ലോഡ് ടെസ്റ്റിന്റെ ക്രമീകരണങ്ങൾ നടക്കുന്നതിനാലും മെയിൻ സ്പാനിന്റെ പൈലിങ് ജോലികൾ ആരംഭിക്കുന്നതിനാലും കാൽനട യാത്രക്കാരുടെയും വാഹനങ്ങളുടെയും പാലത്തിനു സമീപം സ്ഥിതി ചെയ്യുന്ന വീടുകളുടെയും സുരക്ഷയെ മുൻകരുതി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തേണ്ടതുണ്ട്. ആയതിനാൽ സെപ്റ്റംബർ 17 മുതൽ അത്യാവശ്യ സർവീസ് ഒഴികെയുള്ള ഗതാഗതത്തിനു പൂർണമായി നിരോധനം ഏർപെടുത്തുന്നതായിരിക്കും.

English Summary:

The reconstruction of Chilavannoor Bund Road Bridge in Kochi is entering a crucial phase. To facilitate the pile load test and main span piling works, full traffic restrictions will be imposed from September 17th, impacting commuters.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com