മരട് ∙ വനിതാ ജീവനക്കാരുടെയും ശാരീരികവും മാനസികവുമായ കരുത്തു വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിപിഎസ് ലേക്‌ഷോർ ആശുപത്രി ആയോധന കലയിൽ പരിശീലനം തുടങ്ങി. മെഡിക്കൽ രംഗത്തെ സ്ത്രീ സുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉയർന്ന പശ്ചാത്തലത്തിലാണ് ആശുപത്രിയുടെ 'ഷീൽഡ്-സെൽഫ് ഡിഫൻസ് ട്രെയ്നിങ് പ്രോഗ്രാം'. കരാട്ടെ പരിശീലകൻ മുഹമ്മദ് അഷ്‌റഫിന്റെ നേതൃത്വത്തിലാണു പരിശീലനം.
50 ലക്ഷം രൂപ ചെലവിൽ തദ്ദേശ സ്ഥാപനങ്ങളുടെയും സർക്കാരിന്റെയും സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുക. 6 മാസത്തിനുള്ളിൽ ഏകദേശം 50,000 സ്ത്രീകൾക്ക് ആയോധന കലയിൽ സൗജന്യ പരിശീലനം നൽകാനാണു ലക്ഷ്യമിടുന്നതെന്ന് ആശുപത്രി മാനേജിങ് ഡയറക്ടർ എസ്.കെ. അബ്ദുല്ല പറഞ്ഞു. ഗൈനക്കോളജി വിഭാഗം കൺസൽറ്റന്റും ലാപ്രോസ്കോപിക് സർജനുമായ ഡോ. ജിജി ഷംഷീർ പദ്ധതി ഉദ്ഘാടനം ചെയ്തു. ചീഫ് ഓപ്പറേഷൻസ് ഓഫിസർ ജയേഷ് നായർ, കോർപറേറ്റ് കമ്യൂണിക്കേഷൻ മാനേജർ അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
English Summary:
To address growing safety concerns for women in healthcare, VPS Lakeshore Hospital has launched 'Shield', a self-defense program teaching martial arts to its female employees. Led by Karate instructor Muhammed Ashraf, the program aims to boost physical and mental strength, fostering a safer work environment.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.