എറണാകുളം ജില്ലയിൽ ഇന്ന് (15-09-2024); അറിയാൻ, ഓർക്കാൻ
Mail This Article
ഹാജരാകണംപറവൂർ ∙ നിയമപ്രകാരം നിരോധിച്ചിട്ടുള്ള തോട്ടിപ്പണിയിൽ ഏർപ്പെട്ട ആരെങ്കിലും നഗരസഭാതിർത്തിയിൽ ഉണ്ടെങ്കിൽ ഡിജിറ്റൽ സർവേയിൽ പങ്കെടുക്കാൻ തോട്ടിപ്പണിയിൽ ഏർപ്പെട്ടിരിക്കുന്ന വീട് അല്ലെങ്കിൽ സ്ഥാപനം, ഇൻ സാനിറ്ററി ലാറ്ററിൻ ഉടമയുടെ വിശദാംശങ്ങൾ എന്നിവ സഹിതം 18ന് നഗരസഭ ഓഫിസിൽ നേരിട്ട് ഹാജരാകണം. സുവിജ്/ െസപ്റ്റേജ് ജോലി ചെയ്യുന്നവർക്കു സർവേ ബാധകമല്ല.
സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപ്
പെരുമ്പാവൂർ ∙ നാഷനൽ ആയുഷ് മിഷനും വാഴക്കുളം പഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറിയും വയോജനങ്ങൾക്കായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഗോപാൽ ഡിയോ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷജീന ഹൈദ്രോസ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ.എം.അബ്ദുൽ അസീസ്,വിനിത ഷിജു,അംഗങ്ങളായ എ.കെ.മുരളീധരൻ,ഷുക്കൂർ പാലത്തിങ്കൽ,സുധീർ മുച്ചേത്ത്,അഷറഫ് ചീരേക്കാട്ടിൽ,സുഹറ കൊച്ചുണ്ണി,നൗഫി കരീം,മെഡിക്കൽ ഓഫിസർ ഡോ.നിസരി ജോയ്,സിഡിഎസ് അധ്യക്ഷ ഷമീന അബ്ദുൽ ഖാദർ എന്നിവർ പ്രസംഗിച്ചു.
മൂവാറ്റുപുഴ ആർട് ഗാലറി പ്രവർത്തനം ആരംഭിച്ചു
മൂവാറ്റുപുഴ∙ വർണ ജാലകങ്ങൾ തുറന്നിട്ട് മൂവാറ്റുപുഴ ആർട് ഗാലറി പ്രവർത്തനം ആരംഭിച്ചു. മൂവാറ്റുപുഴ മേള ഫൈൻ ആർട്സ് സൊസൈറ്റി പ്രസിഡന്റ് പി. എം. ഏലിയാസ് ഉദ്ഘാടനം ചെയ്തു. ആദ്യ ചിത്രപ്രദർശനം നഗരസഭ കൗൺസിലർ ബിന്ദു സുരേഷ് ഉദ്ഘാടനം ചെയ്തു. കല്ലൂർ ഗോപകുമാർ, ബിജി ഭാസ്കർ, ബബിത രാജീവ്, ആർ.എൻ. നമ്പൂതിരി, ഐസക് നെല്ലാട്, ജിന്റോ പൊട്ടക്കൽ എന്നിവർ പ്രസംഗിച്ചു.