എറണാകുളം ജില്ലയിൽ ഇന്ന് (19-09-2024); അറിയാൻ, ഓർക്കാൻ
Mail This Article
ആയുഷ് വയോജന മെഡിക്കൽ ക്യാംപ്
നീലീശ്വരം∙ നാഷനൽ ആയുഷ് വകുപ്പ്, മലയാറ്റൂർ–നീലീശ്വരം പഞ്ചായത്ത്, ഗവ. ആയുഷ് ഹോമിയോ ഡിസ്പെൻസറി എന്നിവരുടെ നേതൃത്വത്തിൽ നടത്തുന്ന ആയുഷ് വയോജന മെഡിക്കൽ ക്യാംപിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡന്റ് വിൽസൻ കോയിക്കര നിർവഹിച്ചു. സ്ഥിര സമിതി അധ്യക്ഷൻ ഷിബു പറമ്പത്ത് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ സെലിൻ പോൾ, മിനി സേവ്യർ, ഡോ.വി.എൻ.രശ്മി, എച്ച്എംസി അംഗം ദേവസിക്കുട്ടി എന്നിവർ പ്രസംഗിച്ചു. ഡോ.സോളമൻ, ഡോ. പി. ആർ.അജിത്ത്, ഡോ.മഞ്ജു ജോൺ എന്നിവർ നേതൃത്വം നൽകി.
സൗജന്യ ഫിസിയോതെറപ്പി
കാലടി∙ കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കാലടിയിലെ സൗജന്യ ഫിസിയോ തെറപ്പി സെന്ററിൽ ഓണാഘോഷം നടത്തി. കനിവ് രക്ഷാധികാരി കെ.കെ.ഷിബു ഉദ്ഘാടനം ചെയ്തു. ചെയർമാൻ സി.കെ.സലിംകുമാർ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡംഗങ്ങളായ പി.അശോകൻ, സിജോ ചൊവ്വരാൻ, ഏരിയ കൺവീനർ പി.വി.ടോമി, സിപിഎം ലോക്കൽ സെക്രട്ടറി ബേബി കാക്കശേരി, കാഞ്ഞൂർ ലോക്കൽ സെക്രട്ടറി കെ.പി.ബിനോയ്, പുതിയേടം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.ഐ.ശശി, കാലടി ഫാർമേഴ്സ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് എം.വി.പ്രദീപ്, കെ.പി.പോളി, ഫിസിയോതെറപ്പിസ്റ്റ് കെ.എം.ധന്യ, മീനു ജോബി എന്നിവർ പ്രസംഗിച്ചു. കലാമത്സരങ്ങളും ഓണസദ്യയും ഉണ്ടായിരുന്നു.
സംസ്കൃത പരിശീലനം
കാലടി ∙ വിശ്വസംസ്കൃത പ്രതിഷ്ഠാനത്തിന്റെ നേതൃത്വത്തിൽ സംസ്കൃതത്തിൽ സംസാരിക്കാൻ പരിശീലനം നൽകും. കാലടി പുത്തൻകാവ് ക്ഷേത്രത്തിനടുത്തുള്ള ശങ്കരജ്യോതിയിൽ 21 മുതൽ 30 വരെ വൈകിട്ട് 4 മുതൽ 6 വരെയാണ് പരിശീലനം. 20ന് ഉള്ളിൽ റജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പ്രവേശനം. 9895560449.
ചോറ്റാനിക്കര നവരാത്രി ഉത്സവം:അപേക്ഷിക്കാം
ചോറ്റാനിക്കര ∙ ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി ഉത്സവത്തോടനുബന്ധിച്ചു നടത്തുന്ന സംഗീതാർച്ചനയിലും നൃത്താർച്ചനയിലും പങ്കെടുക്കുന്നതിനുള്ള അപേക്ഷകൾ ദേവസ്വം ഓഫിസിൽ നിന്നു നാളെ മുതൽ 26 വരെ വിതരണം ചെയ്യുമെന്ന് അസി. കമ്മിഷണർ അറിയിച്ചു.
എൽബിഎസിൽകംപ്യൂട്ടർകോഴ്സുകൾ
കളമശേരി ∙ എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ കളമശേരി, കോതമംഗലം കേന്ദ്രങ്ങളിൽ കംപ്യൂട്ടർ കോഴ്സുകളിൽ സീറ്റുകൾ ഒഴിവ്. www.lbscentre.kerala.gov.in മുഖേന അപേക്ഷിക്കാം. 70253 10574, 94963 00172.
അധ്യാപക ഒഴിവ്
തേവയ്ക്കൽ ∙ തൃക്കാക്കര ജിവിഎച്ച്എസ്എസിൽ നോൺ വൊക്കേഷനൽ ജൂനിയർ കെമിസ്ട്രി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 23ന് 2ന്. 99952 17632.
തീര ശുചീകരണ പരിപാടി 21ന്
കൊച്ചി ∙ രാജ്യാന്തര സമുദ്രതീര ശുചീകരണ ദിനത്തോട് അനുബന്ധിച്ച് 21ന് പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ രാവിലെ 8 മുതൽ 11 വരെ സമുദ്രതീരങ്ങളിൽ ശുചീകരണവും നദീതട ശുചീകരണവും നടത്തും.