ADVERTISEMENT

കൊച്ചി∙ കോൺഗ്രസ് സംഘടനയെ സുശക്തമാക്കി വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടണമെന്നും പാർട്ടിയുടെ സംഘടനാശേഷി ഉപയോഗപ്പെടുത്തി തിരഞ്ഞെടുപ്പിൽ വിജയിക്കുക എന്ന തന്ത്രമാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്വീകരിക്കാൻ ആഗ്രഹിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് മണ്ഡലം തല പുനഃസംഘടനകൾ എത്രയും വേഗം പൂർത്തിയാക്കി വാർഡ് പുനഃസംഘടനയും പൂർത്തീകരിച്ച് ജനകീയ പ്രവർത്തനങ്ങളുമായി തിരഞ്ഞെടുപ്പിന് ഒരുങ്ങണമെന്നും അദേഹം പറഞ്ഞു.

ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. എംപിമാരായ ആന്റോ ആന്റണി, ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, എംഎൽഎമാരായ കെ.ബാബു, ടി.ജെ.വിനോദ്, അൻവർ സാദത്ത്, ഉമാ തോമസ്, നേതാക്കന്മാരായ വി.ജെ.പൗലോസ്, എസ്.അശോകൻ, ജോസഫ് വാഴക്കൻ, അബ്ദുൾ മുത്തലിബ്, ദീപ്ത്തി മേരി വർഗീസ്, അജയ് തറയിൽ, എൻ.വേണുഗോപാൽ, ഡോമനിക്ക് പ്രസന്റേഷൻ, സക്കീർ ഹുസൈൻ, ശ്രീനിവാസൻ കൃഷ്ണൻ, കെ.പി.ധനപാലൻ, ലുഡി ലൂയിസ്, ചാൾസ് ഡയസ്, എം.ഐ.ചന്ദ്രശേഖരൻ, മുഹമ്മദ് കുട്ടി, മാസ്റ്റർ ജയ്സൺ ജോസഫ്, എം.ആർ.അഭിലാഷ്, ടോണി ചമ്മിണി, തമ്പി സുബ്രഹ്മണ്യം, ആശാ സനൽ, കെ.എം.സലിം, ഐക്യരാജു, എന്നിവർ സംസാരിച്ചു.

English Summary:

Congress aims to leverage its organizational strength and strategic planning to secure victory in the upcoming three-tier panchayat elections in Kochi. VD Satheesan, Leader of the Opposition, urged party workers to prioritize organizational restructuring and public outreach initiatives to prepare for the elections.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com