ADVERTISEMENT

കൊച്ചി∙  കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കവചം (KaWaCHam – Kerala Warning Crisis and Hazards Management System) എന്ന പേരിൽ നടപ്പാക്കുന്ന ദുരന്ത മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സൈറണുകളുടെ പ്രവ൪ത്തന പരീക്ഷണം നാളെ (ചൊവ്വാഴ്ച) നടക്കും. ഇതിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ സ്ഥാപനങ്ങളിലെയും സ്കൂളുകളിലെയും  സൈറണുകളുടെ ട്രയൽ റൺ നടക്കും. 

പള്ളിപ്പുറം സൈക്ലോൺ സെന്റ൪ (സൈറൺ മുഴങ്ങുന്ന സമയം-1.25pm), തുരുത്തിപ്പുറം ഗ്രാമപഞ്ചായത്ത് ഓഫീസ് (1.30pm), പാലിയം ഗവ.എച്ച് എസ് എസ് (2.00.pm), ഗവ. ജെബിഎസ് കുന്നുകര (2.05pm), ഗവ. എം.ഐ.യു.പി.എസ് വെളിയത്തുനാട് (2.10pm), ഗവ.എച്ച്.എസ്. വെസ്റ്റ് കടുങ്ങല്ലൂ൪ (2.15), ഗവ. ബോയ്സ് എച്ച്.എസ്. എസ്. ആലുവ (2.20pm), ഗവ. ഹയ൪ സെക്കൻഡറി സ്കൂൾ, ശിവൻകുന്ന്, മുവാറ്റുപുഴ (2.25pm), ഗവ. ഹയ൪ സെക്കൻഡറി സ്കൂൾ, മുടിക്കൽ (2.30pm), ഗവ. ഗസ്റ്റ് ഹൗസ്, എറണാകുളം (2.35pm), ഡിഇഒസി എറണാകുളം കലക്ടറേറ്റ് (2.40pm) എന്നിവിടങ്ങളിലാണ് ജില്ലയിൽ ട്രയൽ റൺ നടക്കുക.

English Summary:

A statewide trial run of the "KaWaCHam" disaster warning system will be conducted in Kerala on October 1st, with sirens sounding at various locations in Ernakulam district.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com