എറണാകുളം ജില്ലയിൽ ഇന്ന് (02-10-2024); അറിയാൻ, ഓർക്കാൻ
Mail This Article
ചെങ്ങമനാട് ഗവ.സ്കൂൾ
നെടുമ്പാശേരി ∙ ചെങ്ങമനാട് ഗവ. ഹൈസ്കൂളിൽ ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച വ്യാഴാഴ്ച രാവിലെ 10.ന്.
വലമ്പൂർ യുപി സ്കൂൾ
കോലഞ്ചേരി ∙ വലമ്പൂർ ഗവ. യുപി സ്കൂളിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 3ന് 1.30ന്.
മുട്ടക്കോഴിക്കുഞ്ഞ് വിതരണം
കൂത്താട്ടുകുളം∙ പ്രതിരോധ കുത്തിവയ്പ് നൽകിയ 50 ദിവസം പ്രായമായ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 130 രൂപ നിരക്കിൽ പാലക്കുഴ മൃഗാശുപത്രിയിൽ നാളെ രാവിലെ 9.30 മുതൽ 12 വരെ വിതരണം ചെയ്യും. 75610 04930.
എസ്ഡിപിഐ ജനജാഗ്രത ക്യാംപെയ്ൻഉദ്ഘാടനം 4ന്
കൊച്ചി∙ പിണറായി പൊലീസ് –ആർഎസ്എസ് കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നു എന്ന ആരോപണവുമായി എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി 25 മുതൽ ആരംഭിച്ച ജനജാഗ്രത ക്യാംപെയ്നിന്റെ ജില്ലാതല ഉദ്ഘാടനം 4ന് വൈകിട്ട് ആറിന് കോതമംഗലം നെല്ലിക്കുഴിയിൽ സംസ്ഥാന പ്രസിഡന്റ് മുവാറ്റുപുഴ അഷ്റഫ് മൗലവി ഉദ്ഘാടനം ചെയ്യും.