ADVERTISEMENT

കൊച്ചി∙ ജീവിത പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച രീതികൾക്കുള്ള ‘ഹഡ്‌കോ’ അവാർഡ് കൊച്ചി വാട്ടർ മെട്രോ പ്രോജക്ടിന് ലഭിച്ചു. അർബൻ ട്രാൻസ്‌പോർട്ട് എന്ന പ്രമേയത്തിൽ പദ്ധതിക്ക് അംഗീകാരം നൽകി, ഹൗസിങ് ആൻഡ് അർബൻ ഡെവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ് (ഹഡ്‌കോ) ആണ് പ്രഖ്യാപനം നടത്തിയത്. ലോക ആവാസ ദിനത്തോട് അനുബന്ധിച്ച് ഒക്ടോബർ 9ന് ഡൽഹിയിലെ വിഗ്യാൻ ഭവനിൽ വച്ച് അവാർഡ് സമ്മാനിക്കും. ചടങ്ങിൽ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി അധ്യക്ഷത വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അവാർഡിനൊപ്പം, നഗര ഗതാഗത സംഭാവനയ്ക്കുള്ള അംഗീകാരമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് (കെഎംആർഎൽ) ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസും ലഭിക്കും.

കെഎംആർഎല്ലിന്റെ നേതൃത്വത്തിലുള്ള വാട്ടർ മെട്രോ പ്രോജക്ട്, ആവാസ മേഖലയിലെ പ്രമുഖ പ്രഫഷനലുകളുടെ ജൂറി വിജയിച്ച എൻട്രികളിൽ ഒന്നായി തിരഞ്ഞെടുത്തു. രാജ്യത്തെ ആദ്യത്തെ സംയോജിത ജലഗതാഗത സംവിധാനത്തിലൂടെ സുസ്ഥിരവും ഉൾക്കൊള്ളുന്നതുമായ നഗര മൊബിലിറ്റി സൊല്യൂഷനുകൾ വാഗ്ദാനം ചെയ്യുന്നതിനുള്ള കെഎംആർഎല്ലിന്റെ ശ്രമങ്ങൾക്കുള്ള അംഗീകാരമായാണ് ഈ അവാർഡ്. മത്സരത്തിനായി കെഎംആർഎൽ, കൊച്ചി വാട്ടർ മെട്രോ പദ്ധതിയുടെ നൂതനമായ രീതികളും സുസ്ഥിരമായ ആഘാതവും വിശദമാക്കി 2024 ജനുവരിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. രാജ്യത്തുടനീളമുള്ള നിരവധി എൻട്രികളിൽ നിന്നാണ് ഈ പ്രോജക്ട് തിരഞ്ഞെടുത്തത്.

English Summary:

The Kochi Water Metro Project has been recognized for its excellence in urban transport with the prestigious HUDCO Award. The project, which aims to provide a sustainable and efficient mode of transportation in Kochi, will be awarded on World Habitat Day.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com