ADVERTISEMENT

കൊച്ചി∙ പുണെയിലെ കമ്പനിയിൽ ജോലി സമ്മർദം താങ്ങാനാവാതെ കുഴഞ്ഞുവീണു മരിച്ച അന്ന സെബാസ്റ്റ്യന്റെ അമ്മയെ ആശ്വസിപ്പിച്ച് വനിതാ കമ്മിഷൻ അധ്യക്ഷയും അംഗങ്ങളും. ചൊവ്വാഴ്ച രാവിലെ കളമശ്ശേരിയിലുള്ള അന്നയുടെ വീട്ടിലെത്തി അമ്മ അനിത അഗസ്റ്റിനെ ചെയർപഴ്സൻ പി.സതീദേവി, അംഗങ്ങളായ വി.ആർ.മഹിളാമണി, ഇന്ദിര രവീന്ദ്രൻ എന്നിവർ സന്ദർശിച്ചു. അരമണിക്കൂറോളം അനിതയുമായി സംസാരിച്ചു. കേസിലെ തുടർ നടപടികൾക്കു വനിതാ കമ്മിഷന്റെ സഹായം ഉറപ്പുനൽകി.

അന്നയുടെ മരണം ദാരുണമായ സംഭവമാണെന്ന് സതീദേവി പറഞ്ഞു. ‘ഇവൈ കമ്പനിയുടെത് നിഷ്ഠൂരമായ നിലപാടാണ്.  വിഷയം ദേശീയ വനിതാ കമ്മിഷന്റെ ശ്രദ്ധയിൽപ്പെടുത്തും. അന്നയുടെ മാതാവിനോട് പരാതി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ജോലി ഭാരത്തെ കുറിച്ച് ഐടി മേഖലയിൽ നിന്ന് നിരവധി പരാതികൾ വനിതാ കമ്മിഷനു ലഭിക്കുന്നുണ്ട്. വിഷയത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കും’ – അവർ കൂട്ടിച്ചേർത്തു.

English Summary:

The Kerala Women's Commission visited and consoled the family of Anna Sebastian, who tragically passed away in Pune allegedly due to work pressure. The Commission pledged support for further proceedings.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com