പഞ്ചഗുസ്തിയിൽ കരുത്തു തെളിയിച്ച് പൊലീസ് സേന
Mail This Article
×
ആലുവ∙ റൂറൽ എസ്പി വൈഭവ് സക്സേനയുടെ നാടായ യുപിയിലെ ലക്നൗവിൽ നടന്ന ഓൾ ഇന്ത്യ പൊലീസ് മീറ്റിൽ പഞ്ചഗുസ്തിയിൽ കരുത്തു തെളിയിച്ച താരങ്ങൾക്ക് എസ്പി സ്വീകരണം നൽകി. പുരുഷ വിഭാഗത്തിൽ കേരള പൊലീസ് ഒരു സ്വർണവും 4 വെള്ളിയും 3 വെങ്കലവും നേടി ഓവറോൾ ചാംപ്യൻഷിപ് നേടിയിരുന്നു. തുടർച്ചയായി 3–ാം തവണയാണ് ഈ നേട്ടം. റിനിൽ സേവ്യർ, ഷോബിൻ ജോർജ് (ഇരുവരും കൊച്ചി സിറ്റി), സുരേഷ് ബാബു (തൃശൂർ റൂറൽ), കെ.എസ്. വൈശാഖ് (കോടനാട് സ്റ്റേഷൻ), എ.എൻ. സനീഷ് (കളമശേരി), ജസ്റ്റിൻ ജോസ് (ഇടുക്കി), വിഷ്ണുമോഹൻ (കെഎപി ഒന്ന്) എന്നിവരാണ് മെഡൽ ജേതാക്കൾ.
English Summary:
The Kerala Police team, led by Rural SP Vaibhav Saxena, has once again demonstrated their prowess in Panchagusthi, securing the overall championship at the All India Police Meet for the third consecutive time.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.