തൈയ്ക്കൂട്ടം സെന്റ് അഗസ്റ്റിൻസ് യുപി സ്കൂളിൽ കളിസ്ഥലം ഒരുക്കി ലുലു ഫോറെക്സ്
Mail This Article
കൊച്ചി ∙ തൈയ്ക്കൂട്ടം സെന്റ് അഗസ്റ്റിൻസ് യുപി സ്കൂളിലെ വിദ്യാർഥികളുടെ ചിരകാല ആവശ്യമായ കളിസ്ഥലം യാഥാർത്ഥ്യമാക്കി ലുലു ഫോറെക്സ്. ലുലു ഫിൻസർവ് എംഡിയും സിഇഒയുമായ സുരേന്ദ്രൻ അമിറ്റതൊടി, ലുലു ഫോറെക്സ് ഡയറക്ടർ ഷിബു മുഹമ്മദ് എന്നിവർ ചേർന്ന് അതിനുള്ള തുകയുടെ ചെക്ക് സ്കൂൾ അധികൃതർക്ക് കൈമാറി. 124 വർഷം പഴക്കമുള്ള സെന്റ് അഗസ്റ്റിൻ യുപി സ്കൂളിൽ 280 വിദ്യാർഥികളാണ് പഠിക്കുന്നത്. കുട്ടികളുടെ പഠന മികവിനോടൊപ്പം കായിക ഉല്ലാസത്തിനായി ഒരു കളി സ്ഥലം വേണമെന്ന ആവശ്യം ലുലു ഫോറെക്സിന്റെ 13 വാർഷികത്തിനോടൊപ്പം നടത്തിക്കൊടുക്കുകയായിരുന്നു.
അത്യാധുനിക സൗകര്യങ്ങളുള്ള കളിക്കോപ്പുകൾ അത്യാധുനിക സുരക്ഷതിത്വത്തോടെയാണ് ഇവിടെ സ്ഥാപിക്കുന്നത്. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ സെന്റ് റാഫേൽ ചർച്ച് വികാരി ഫാ. സെബാസ്റ്റ്യൻ ജോബി അസീതുപറമ്പിൽ അധ്യക്ഷത വഹിച്ചു. ലുലു ഫിൻസർവ് എംഡിയും സിഇഒയുമായ സുരേന്ദ്രൻ അമിറ്റതൊടി, ലുലു ഫോറെക്സ് ഡയറക്ടർ ഷിബു മുഹമ്മദ്, സ്കൂൾ എച്ച്എം നീന സി.ജെ, പിടിഎ പ്രസിഡന്റ് ജോസ് റാബ്സന്റ് എന്നിവർ സംസാരിച്ചു.