ADVERTISEMENT

ഇലഞ്ഞി∙ മണ്ണെടുപ്പിനെ തുടർന്ന് ചെളിക്കുണ്ടായി കൂരിലെ വണ്ടിപ്പുര– കൂർപ്പാടം റോഡ്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ബുധൻ വൈകിട്ട് പൊലീസെത്തി മണ്ണെടുപ്പ് തടഞ്ഞെങ്കിലും ഇന്നലെ വീണ്ടും ആരംഭിച്ചു. നാൽപതോളം കുടുംബങ്ങൾ താമസിക്കുന്ന മേഖലയിൽ കുട്ടികൾ ഉൾപ്പെടെ ചെളിക്കുണ്ട് താണ്ടി വേണം സഞ്ചരിക്കാൻ. 200 മീറ്ററോളം റോഡ് പൂർണമായും ചെളി നിറഞ്ഞ നിലയിലാണ്. ഭാരവാഹനങ്ങൾ സഞ്ചരിക്കുന്നതിനു നിയന്ത്രണമുള്ള പഞ്ചായത്ത് റോഡിലൂടെ ടോറസ് ലോറികൾ ഓടിക്കുന്നതിനെതിരെയും പരാതി ഉയരുന്നുണ്ട്. റോഡരികിലെ ശുദ്ധജല വിതരണ കുഴലും തകർന്നു. 

സമീപത്തെ പൊൻകുറ്റി– മുത്തോലപുരം റോഡിലാണ് വലിയ ടോറസ് ലോറികൾ ഉൾപ്പെടെ പാർക്ക് ചെയ്യുന്നത്. ഇത് മറ്റ് വാഹനങ്ങളുടെ കാഴ്ച മറയ്ക്കുകയാണെന്നും അപകടങ്ങൾക്കു കാരണമാകുന്നുവെന്നും നാട്ടുകാർ പറഞ്ഞു. സ്കൂളിനു മുൻപിൽ ഉൾപ്പെടെ ലോറികൾ പാർക്ക് ചെയ്യുന്നത് കുട്ടികൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. പ്രദേശത്ത് പൊടി ശല്യവും രൂക്ഷമാണ്. 3500 സ്ക്വയർ ഫീറ്റിൽ കൂടുതൽ ഉള്ളതിനാൽ മൈനിങ് ആൻഡ് ജിയോളജി വകുപ്പാണ് മണ്ണെടുക്കാൻ അനുമതി നൽകിയതെന്നും റോഡ് അറ്റകുറ്റപ്പണി നടത്തുന്നതിന് കരാർ ഒപ്പിട്ടിട്ടുണ്ടെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.

English Summary:

The Vandippura-Koorppadam road in Koor, Kerala, has become dangerous and impassable due to ongoing soil excavation. Residents are demanding immediate action from the panchayat to address the issue of heavy vehicles, dust pollution, and damaged water pipelines.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com