ADVERTISEMENT

കൊച്ചി ∙ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ 20ന് നടക്കുന്ന സൂപ്പർ ലീഗ് കേരള മത്സരം പ്രമാണിച്ച് കൊച്ചി മെട്രോ ട്രെയിൻ സർവീസ് ദീർഘിപ്പിച്ചു. അന്ന് അവസാന ട്രെയിൻ സ്റ്റേഡിയത്തിൽ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും രാത്രി 11:00 മണിക്കായിരിക്കും പുറപ്പെടുന്നതെന്ന് അധികൃതർ അറിയിച്ചു.

കൊച്ചി വാട്ടർ മെട്രോ സർവ്വീസ് സമയം ദീർഘിപ്പിച്ചു
പശ്ചിമ കൊച്ചിയിലേക്കുള്ള യാത്രാ ക്ലേശം പരിഗണിച്ച് ഹൈക്കോർട്ട് ജംഗ്ഷൻ- ഫോർട്ട് കൊച്ചി സർവ്വീസ് സമയം ദീർഘിപ്പിച്ചു. ഫോർട്ട് കൊച്ചിയിൽ നിന്ന് ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിലേക്കുള്ള അവസാന സർവ്വീസ് രാത്രി 8:00 മണിക്കായിരിക്കും പുറപ്പെടുന്നത്.

English Summary:

Traveling between Fort Kochi and High Court Junction just got easier. The last bus from Fort Kochi now departs at 8:00 PM, providing a convenient option for late-evening commutes.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com