ആദ്യം അടച്ചു, പിന്നെ പൊളിച്ചു; ഉയരപ്പാത നിർമാണം തീരാദുരിതം !
Mail This Article
×
അരൂർ ∙ ആദ്യം അടച്ചു, പിന്നെ പൊളിച്ചു. ഉയരപ്പാത നിർമാണത്തിനായി എരമല്ലൂർ കവലയിൽ ഗർഡർ ഉയർത്താൻ റെയിൽ സ്ഥാപിച്ചപ്പോൾ റോഡുമായി ഏറെ ഉയരവ്യത്യാസം ഉണ്ടായി. ഇരുചക്രവാഹനങ്ങൾ റെയിൽ ഭാഗം കടത്താൻ ഏറെ ക്ലേശിച്ചു. ഇരുചക്രവാഹനങ്ങൾ പലതും ജംക്‌ഷനിൽ ഡ്യൂട്ടിയിലുള്ള ട്രാഫിക് മാർഷൽമാർ തള്ളിനീക്കി കൊടുക്കേണ്ട അവസ്ഥയായിരുന്നു.
ഇതേ കുറിച്ച് മനോരമ പടം സഹിതം വാർത്ത പ്രസിദ്ധീകരിച്ചു. ഇതിനു ശേഷം റെയിലിന്റെ ഇരുഭാഗത്തെയും കുഴികൾ പൂർണമായും കോൺക്രീറ്റ് ചെയ്തു. എന്നാൽ റെയിലിനു മുകളിലൂടെ ഗർഡർ സ്ഥാപിക്കാനുള്ള യന്ത്രത്തിന്റെ വീലുകൾ ഓടില്ലെന്നു തെളിഞ്ഞു.ഇതോടെ കോൺക്രീറ്റ് ചെയ്ത ഭാഗം യന്ത്ര സംവിധാനത്തിൽ പൊളിച്ച് റെയിലിന്റെ ഇരുവശത്തും കുഴികൾ രൂപപ്പെടുത്തി. ഇരുചക്രവാഹനങ്ങൾ റെയിൽ കടക്കുന്നത് വീണ്ടും ദുരിതമായി.
English Summary:
Construction of a flyover at Eramalloor Junction in Aroor, Kerala, has created hazardous conditions for two-wheelers. Uneven road surfaces and railway crossings, initially addressed and then disregarded, pose risks to commuters. This issue highlights the importance of prioritizing road safety during infrastructure development.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.